ജമ്മുകശ്മീരില്‍ പത്ത് വര്‍ഷത്തിന് ശേഷം തിരഞ്ഞെടുപ്പ്, മൂന്ന് ഘട്ടങ്ങളായി; ഹരിയാനയില്‍ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 1ന്

ജമ്മുകശ്മീര്‍ -ഹരിയാന തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ജമ്മുകശ്മീരില്‍ മൂന്ന് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍ രാജീവ് കുമാര്‍ അറിയിച്ചു. സെപ്റ്റംബര്‍ 18ന് ആണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം സെപ്റ്റംബര്‍ 25നും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിനും നടക്കും.

ജമ്മു കശ്മീരില്‍ പത്ത് വര്‍ഷത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കുടിയേറിയവര്‍ക്ക് ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങള്‍ക്കും വോട്ട് രേഖപ്പെടുത്താം. ബാലറ്റ് പേപ്പറിലൂടെയാവും തിരഞ്ഞെടുപ്പ്. ഹരിയാനയില്‍ ഒക്ടോബര്‍ ഒന്നിന് തിരഞ്ഞെടുപ്പ് നടക്കും. രണ്ട് സംസ്ഥാനങ്ങളിലും ഫലം ഒക്ടോബര്‍ നാലിന് പുറത്തുവരും. ഉപതിരഞ്ഞെടുപ്പുകള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഹരിയാന സര്‍ക്കാരിന്റെ കാലാവധി നവംബര്‍ മൂന്നിനാണ് അവസാനിക്കുന്നത്. 2014ന് ശേഷം തിരഞ്ഞെടുപ്പ് നടക്കാത്ത ജമ്മു-കാശ്മീരില്‍ സെപ്റ്റംബര്‍ 30നകം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ജമ്മുകാശ്മീരിലും ഹരിയാനയിലും തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തിയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ രാജീവ് കുമാര്‍ അറിയിച്ചു.

Latest Stories

പോണ്ടിച്ചേരിയുടെ ഗോൾ പോസ്റ്റിൽ പടക്കം പൊട്ടിച്ച് റെയിൽവേ, സ്കോർ 10-1

‘മണിപ്പുരിലെ സംഘർഷത്തിന് മതവുമായി ബന്ധമില്ല'; ഉടൻ സമാധാനം പുനഃസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്

'നിജ്ജറിന്റെ വധത്തിൽ മോദിക്ക് ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ല'; മാധ്യമ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കനേഡിയന്‍ സര്‍ക്കാര്‍

ശ്രീനാഥ് ഭാസിയുടെ 'പൊങ്കാല'; ഷൂട്ടിംഗ് പുരോഗമിക്കുന്നു, പോസ്റ്റര്‍ പുറത്ത്

ബോർഡർ ഗവാസ്‌ക്കർ തുടങ്ങി ഒപ്പം ചതിയും വഞ്ചനയും, രാഹുലിന്റെ പുറത്താക്കലിന് പിന്നാലെ വിവാദം, ഏറ്റെടുത്ത് ക്രിക്കറ്റ് വിദഗ്ധർ

എല്ലാം രഹസ്യമായിരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമാണ്.. പക്ഷെ; ഐശ്വര്യ-അഭിഷേക് വിഷയത്തില്‍ പ്രതികരിച്ച് ബച്ചന്‍

'വയനാട്ടിലെ ഹർത്താൽ നിരുത്തരവാദപരമായ സമീപനം'; പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി

കാഞ്ചന മൊയ്തീന് ഉള്ളതാണെങ്കിൽ കോഹ്‌ലി ഹേസൽവുഡിന് ഉള്ളതാ, ഇനിയെങ്കിലും ഒന്ന് വിരമിച്ച് പോകണം എന്ന് ആരാധകർ; അതിദയനീയം ഈ കണക്കുകൾ

അദാനിക്ക് അടുത്ത തിരിച്ചടി; അമേരിക്കയിലെ കേസിന് പിന്നാലെ എല്ലാ കരാറുകളും റദ്ദാക്കി കെനിയ; നയ്‌റോബിയിലെ വിമാനത്താവള നടത്തിപ്പ് നടക്കില്ല

ഇന്ത്യൻ നാവികസേനാ കപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ച് അപകടം; രണ്ട് പേരെ കാണാതായി