മയക്കുമരുന്ന് കടത്തുകാരെ വെറുതെ വിടില്ലെന്നും ശക്തമായ നടപടികളെടുത്ത് അടിച്ചമര്‍ത്തുമെന്നും കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. ലഹരിവിരുദ്ധഭാരതം പടുത്തുയര്‍ത്താന്‍ ശ്രമം തുടരുന്നത്. . യുവാക്കളെ ലഹരിയിലേക്ക് വലിച്ചിഴക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പണത്തിന്റെ അത്യാര്‍ത്തിക്ക് വേണ്ടി യുവാക്കളെ ആസക്തിയുടെ ഇരുണ്ട പടുകുഴിയിലേക്ക് വലിച്ചെറിയുന്ന മയക്കുമരുന്ന് കടത്തുകാരെ ശിക്ഷിക്കുന്നതില്‍ മോദി സര്‍ക്കാര്‍ വിട്ടുവീഴ്ച കാണിക്കില്ല. മയക്കുമരുന്ന് കടത്തുകാര്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരും. ഇവരെ വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചി, ഡെറാഡൂണ്‍, ഡല്‍ഹി, ഹൈദരാബാദ്, ഇന്‍ഡോര്‍, കൊല്‍ക്കത്ത, ലഖ്നൗ എന്നിവിടങ്ങളില്‍ നിരവധി മയക്കുമരുന്ന് കടത്തുകാര്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) പിടിയിലായിട്ടുണ്ട്.
Read more
മയക്കുമരുന്ന് രഹിത ഭാരതം കെട്ടിപ്പടുക്കും. നിര്‍ദയവും സൂക്ഷ്മവുമായ അന്വേഷണങ്ങളിലൂടെ മയക്കുമരുന്ന് ഭീഷണിയെ ചെറുക്കുമെന്ന് ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നുവെന്നും അമിത് ഷാ പറഞ്ഞു. . മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മുകള്‍തട്ട് മുതല്‍ താഴെ തട്ടുവരെയുള്ള ശൃംഖല ഇല്ലാതാക്കിയതില്‍ 12 വ്യത്യസ്ത കേസുകളില്‍ 29 പേരെ കോടതികള്‍ ശിക്ഷിച്ചിട്ടുണ്ട്. മയക്കുമരുന്ന് ശൃംഖല ഇല്ലാതാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നയത്തിന്റെ വിജയമാണിത്.