മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ അന്തരിച്ചു

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ (95) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവ നല്‍കി അദേഹത്തെ രാജ്യം അദരിച്ചിരുന്നു. ര
1999 മുതല്‍ 2005 വരെ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു. ‘ബിഫോര്‍ മെമ്മറി ഡൈയ്‌സ്’ എന്ന അദ്ദേഹത്തിന്റെ ആത്മകഥ നിയമവിദ്യാര്‍ഥികള്‍ പാഠപുസ്തകം പോലെയാണ് കണക്കാക്കുന്നത്. സുപ്രീം കോടതി മുന്‍ ജഡ്ജി റോഹിങ്ടന്‍ നരിമാന്‍ മകനാണ്.

Read more

ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ബര്‍മയിലെ റങ്കൂണില്‍ 1929-ല്‍ ആയിരുന്നു ജനനം. 1950-ല്‍ ബോംബെ ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. 1961-ല്‍ സീനിയര്‍ അഭിഭാഷകനായി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു നരിമാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സ്ഥാനം രാജിവെച്ചത്.