ജമ്മു കശ്മീരിലെ പുല്‍വാമയിൽ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. രണ്ട് ഭീകരരെ വധിച്ചതായി കശ്മീരിലെ പോലീസ് ഇൻസ്പെക്ടർ ജനറൽ വി കെ ബിർദി പറഞ്ഞു. ഏറ്റുമുട്ടൽ അവസാനിച്ചെങ്കിലും സ്ഥലത്ത് സേനയുടെ തെരച്ചിൽ തുടരുകയാണ്. ഇതിനിടെ ഭീകർ ഒളിച്ചിരിക്കുന്നെന്ന് കരുതുന്ന വീടിന് തീപിടിച്ച ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

പുൽവാമയിലെ നിഹാമയിലുള്ള ഒരു വീടിനുള്ളിൽ ലക്ഷർ ഇ തോയ്ബയുടെ രണ്ട് ഭീകരർ ഒളിച്ച് താമസിക്കുന്നു എന്ന വിവരം ലഭിച്ചതോടെയാണ് സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചത്. തെരച്ചിലിനിടെ ഭീകരർ സുരക്ഷാസേനക്ക് നേരെ വെടിയുതിർത്തതോടെ ഏറ്റുമുട്ടൽ ആരംഭിച്ചു. തുടർന്ന് സുരക്ഷാസേന രണ്ട് പേരെ വധിച്ചു.

Latest Stories

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!

ഭൂമി ഇഷ്ടദാനം കിട്ടിയത്, വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകശമുണ്ട്; മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡിനെ തള്ളി ഫാറൂഖ് കോളേജ്