സിനിമയെ വെല്ലുന്ന പ്രണയകഥ; ഐ.ഐ.ടിക്കാരൻ എൻജിനീയറിൽ നിന്ന് മോഷ്ടാവായി മാറിയ തമിഴ്നാട് സ്വദേശി;

പ്രണയം നിങ്ങളെ നിങ്ങളല്ലാതാക്കും. എന്തും ചെയ്യിക്കും. വെറുതെയെന്ന് പറഞ്ഞ് തള്ളിക്കളയാൻ വരട്ടെ. ഇപ്പോ ബിഹാറിൽ നിന്ന് പുറത്തുവരുന്ന ഒരു വാർത്ത ഈ പറച്ചിലുകളെല്ലാം സത്യമാണെന്ന് തെളിയിക്കുന്നതാണ്. ഈ പ്രണയകഥയിലെ നായകൻ നിസാരക്കാരനല്ല. ഐഐടിയിൽ പഠിച്ചിറങ്ങി ദുബായിലെ ഐടി കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ ജോലിചെയ്യുകയായിരുന്നു യുവാവ്.

തമിഴ്നാട് തിരുവള്ളൂർ ജില്ലയിലെ പൊന്നേരി സ്വദേശി ഹേമന്ത് രഘുകുമാറിന്റെ ജീവിതമാണ് സിനിമയെ വെല്ലുന്ന കഥയായി മാറിയത്. ഒരു സ്ത്രീയിൽ നിന്ന് 2.2 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഇയാളെ കഴിഞ്ഞയാഴ്ച ബിഹാർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നു കൂട്ടാളികളോടൊപ്പമാണ് ഇയാൾ പിടിയിലായത്. ഇവരിൽനിന്നു പണവും ആയുധങ്ങളും വെടിക്കോപ്പുകളും മോഷ്ടിച്ച രണ്ടു ബൈക്കുകളും പിടിച്ചെടുത്തു.

പിന്നീട് നടത്തിയ ചോദ്യംചെയ്യലിലാണ് ഇയാൾ ജീവിതകഥ വെളിപ്പെടുത്തിയത്. ദുബായിലെ ബഹുരാഷ്ട്ര കമ്പനിയിൽ ജോലി ചെയ്യുകയായരികുന്നു ഹേമന്ത്. അവിടെവെച്ച് നൈറ്റ്ക്ലബ്ബിൽ ഡാൻസറായ ബിഹാർ സ്വദേശിനിയെ കണ്ടുമുട്ടി. പിന്നീട് ഇവർ പ്രണയത്തിലാകുകയായിരുന്നു. നൈറ്റ്ക്ലബ്ബിലെ ജോലി ഉപേക്ഷിക്കുവാനും ഒരുമിച്ച് ബിഹാറിലേക്ക് പോകുവാനും തീരുമാനിച്ചു.

ഒരുവർഷം മുൻപാണ് ഇരുവരും ബിഹാറിലെ മുസാഫർപൂരിലെത്തിയത്.  15 വർഷം ഇയാൾ ദുബായിൽ ജോലി ചെയ്തിരുന്നു. കൈയിലെ സമ്പാദ്യം മുഴുവൻ ഹേമന്ത് കാമുകിക്കായി ചെലവഴിച്ചു. പിന്നീട് പണത്തിനായി കുറ്റകൃത്യങ്ങളിലേക്ക് തിരിയുകയായിരുന്നു. പ്രദേശത്തെ കുറ്റവാളികളുമായി കൂട്ടുകൂടി മോഷണങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നു ഇയാൾ.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്