മോഹൻ ഭാഗവതിന്റെ സുരക്ഷ വർധിദ്ധിച്ചു; ആർഎസ്എസ് മേധാവി ഇനി മോദിക്കും അമിത് ഷായ്ക്കും തുല്യൻ

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ സുരക്ഷ വർദ്ധിപ്പിച്ചു. നിലവിൽ ഉണ്ടായിരുന്ന സെഡ് പ്ലസ് സുരക്ഷയിൽ നിന്ന് അഡ്വാൻസ് സെക്യൂരിറ്റി ലെയ്‌സൺ കാറ്റഗറിയിലേക്കാണ് സുരക്ഷ വർധിപ്പിച്ചത്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും തുല്യമായ സുരക്ഷയാണ് ആർഎസ്എസ് മേധാവിക്കും ലഭിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിൽ മോഹൻ ഭാഗവത് സന്ദർശനം നടത്തുന്ന ഘട്ടങ്ങളിൽ സുരക്ഷയിൽ വീഴ്ചയുണ്ടാകുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളും മോഹൻ ഭാഗവതിനെ ലക്ഷ്യമിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നു.

സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് മോഹൻ ഭാഗവതിന് നിലവിൽ സുരക്ഷയൊരുക്കുന്നത്. പുതിയ സംരക്ഷ സംബന്ധിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും അറിയിപ്പ് നൽകി. സുരക്ഷയുടെ ഭാഗമായി കർശന പ്രോട്ടോകോൾ വ്യവസ്ഥകൾ ഉൾപ്പെടുത്തും.

Latest Stories

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍