രാജ്യത്തെ പൗരൻമാരുടെ വിവരകൈമാറ്റം; പുതിയ നയത്തിന്റെ കരട് പുറത്തിറക്കി കേന്ദ്രസർക്കാർ

രാജ്യത്തെ പൗരൻമാരുടെ വിവരകൈമാറ്റതിന് പുതിയ നയത്തിന്റെ കരട് പുറത്തിറക്കി കേന്ദ്രസർക്കാർ. ഗവേഷക ആവശ്യങ്ങള്‍ക്ക് ഡാറ്റാ സെറ്റുകള്‍ ആവശ്യമായ സാഹചര്യത്തിലാണ്  നയം കൊണ്ടു വരുന്നത്. പൗരൻമാരുടെ വിവരങ്ങൾ സർക്കാരിനും കമ്പനികൾക്കും ലഭ്യമാക്കാനാണ് കേന്ദ്ര സർക്കാറിന്റെ പുതിയ നയം. നയത്തിന്റെ കരട് കേന്ദ്ര ഐ.ടി മന്ത്രാലയം പുറത്തിറക്കി. വ്യക്തിഗതമല്ലാത്ത വിവരങ്ങളാണ് ഇത്തരത്തിൽ കൈമാറാൻ കഴിയുക. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കൈവശമുള്ള വിവരങ്ങൾ ഇതിനായി ശേഖരിക്കും.

സ്വകാര്യ കമ്പനികളുടെ കയ്യിലുള്ള വിവരങ്ങളും ലഭ്യമാക്കും. ഈ വിവരങ്ങൾ പണം ഈടാക്കി ആവശ്യക്കാർക്ക് കൈമാറും. ഇതൊക്കെയാണ് വിവരകൈമാറ്റം സംബന്ധിച്ച പുതിയ കരട് നിർദ്ദേശങ്ങളിലെ പ്രധാന കാര്യങ്ങൾ. സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കും സർക്കാർ സ്ഥാപനങ്ങൾക്കുമാണ് വിവരങ്ങൾ പ്രധാനമായും കൈമാറുക.

ശേഖരിക്കുന്ന വിവരങ്ങളിൽ ഏതൊക്കെ, ആർക്കൊക്കെ കൈമാറാം എന്നത് സംബന്ധിച്ച തീരുമാനമെടുക്കാൻ കേന്ദ്രസർക്കാർ പ്രത്യേക സംവിധാനം ഏർപ്പെടുത്തും. ഗവേഷക ആവശ്യങ്ങൾക്ക് ഡാറ്റാ സെറ്റുകൾ ആവശ്യമായ സാഹചര്യത്തിലാണ് ഇതിനായി നയം കൊണ്ടു വരുന്നത്. ഇത്തരം വിവരങ്ങൾ ഭരണ കാര്യങ്ങൾക്ക് ഗുണപരമാകും എന്നും വിലയിരുത്തുന്നുണ്ട്. ഇതിനായി ഇന്ത്യ ഡാറ്റാ മാനേജ്മെന്റ് ഓഫീസ് ആരംഭിക്കും.

ശേഖരിക്കുന്ന വിവരത്തിന്റെ ഉടമസ്ഥർ കേന്ദ്ര സർക്കാർ ആയിരിക്കും. സ്വകാര്യ കമ്പനികൾ തമ്മിലുള്ള മത്സരത്തേയും പുതിയ നയം ബാധിക്കുമെന്ന് കരുതപ്പെടുന്നു. പൗരന്റെ ഏതൊക്കെ വിവരങ്ങളാണ് വ്യക്തിഗതം, വ്യക്തിഗതം അല്ലാത്തവ എന്ന് കൃത്യമായി നിർവചിച്ചില്ലെങ്കിൽ വിവര കൈമാറ്റത്തിൽ ഭാവിയിൽ പ്രശ്നങ്ങളുണ്ടായേക്കും. ഐ.ടി മന്ത്രാലയത്തിന്റെ കരട് നയത്തിൻമേൽ അഭിപ്രായം അറിയിക്കാനുള്ള അവസാനതീയതി ജൂൺ 11-ആണ്.

Latest Stories

മലപ്പുറത്ത് ആൾത്താമസമില്ലാത്ത വീട്ടിൽ അജ്ഞാത യുവതിയുടെ മൃതദേഹം; കണ്ടെത്തിയത് ആമകളെ വളർത്തുന്ന ടാങ്കിൽ, ഉടമ വിദേശത്ത്

'ഡൽഹി ഭരിക്കുന്നത് മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ ഭർത്താവ്'; ഫോട്ടോ പങ്കുവെച്ച്, ആരോപണവുമായി അതിഷി

'ശരീരം മെലിഞ്ഞൊട്ടി, കഴുത്തിലെ എല്ലുകൾ തള്ളി'; നടന്‍ ശ്രീറാം നടരാജന്റെ അവസ്ഥ കണ്ട് അമ്പരന്ന് ആരാധകർ

കേന്ദ്ര ഗവണ്മന്റ് പോളിസികൾ സ്വകാര്യ കമ്പനികളെ എങ്ങനെയെല്ലാം സഹായിച്ചെന്ന് സിഎജി ഓഡിറ്റ് നടത്തണം; കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ്

'സ്വന്തം കുഞ്ഞിനെ കൊന്നുകളഞ്ഞ അമ്മ' എന്ന പേരുള്ളവൾ; ഒരു തുറന്ന് പറച്ചിലിലൂടെ വലിയ മാറ്റങ്ങളുണ്ടാക്കിയ ദിവ്യ ജോണി വിട പറഞ്ഞു

ഗവൺമെന്റ് മുൻ പ്ലീഡർ പിജി മനു മരിച്ചനിലയിൽ; മരണം അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിലെ നടപടികൾക്കിടെ

കുഴിയില്‍ കിടക്കുന്ന ഹെഡ്‌ഗേവാര്‍ എണീറ്റ് വന്നാലും രാഹുലിന്റെ രോമത്തില്‍ പോലും തൊടാന്‍ സാധിക്കില്ല; രാജ്യദ്രോഹിയുടെ പേര് പട്ടിക്കൂടിന് പോലും ഇടാന്‍ അനുവദിക്കില്ലെന്ന് കെ സുധാകരന്‍

തമിഴ്‌നാട് ബിജെപി അധ്യക്ഷനായി നൈനാർ നാഗേന്ദ്രൻ എംഎൽഎ ചുമതലയേറ്റു

'കുരുത്തോല പ്രദക്ഷിണത്തിന് അനുമതിയില്ല'; പ്രധാനമന്ത്രിയടക്കമുള്ളവർ ക്രിസ്മസ്, ഈസ്റ്റർ ആഘോഷത്തിനെത്തുന്ന പള്ളിക്ക് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്

IPL 2025: കണ്ണീർക്കായലിലേതോ കടലാസിന്റെ തോണി, അവന്റെ ഒരു കുറിപ്പും എഴുത്തും; മനുഷ്യനെ വിഷമിപ്പിക്കാൻ; വൈറലായി ശ്രേയസ് അയ്യരുടെ പ്രതികരണം