അര്‍ദ്ധരാത്രിയില്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് ഇ ടി മുഹമ്മദ് ബഷീര്‍; തടഞ്ഞ് യു.പി പൊലീസ്

പ്രവാചകന് എതിരയെയുള്ള പരാമര്‍ശത്തെ തുടര്‍ന്ന് കാണ്‍പൂരില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാനെത്തിയ ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി ഉള്‍പ്പെടെയുള്ള നേതാക്കളെ തടഞ്ഞ് യു പി പൊലീസ്. ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം.

പരിക്കേറ്റവരെ കാണാന്‍ എത്തിയപ്പോള്‍ യു പി പൊലീസ് പല ന്യായങ്ങള്‍ പറഞ്ഞ തടഞ്ഞുവെന്നും തുടര്‍ന്ന് തങ്ങള്‍ റോഡിലിരുന്ന് പ്രതിഷേധിച്ചു. എന്നിട്ടും യു പി പോലീസ് വഴങ്ങാന്‍ തയ്യാറാകാതിരുന്നതിനാല്‍ ഡല്‍ഹിയിലേക്ക് മടങ്ങിയെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന് പോലീസ് വേട്ടയാടല്‍ നേരിട്ട മനുഷ്യരെയും മറ്റു ബന്ധപ്പെട്ടവരെയും നേരില്‍ കാണാന്‍ കാണ്‍പൂരിലെത്തി, എന്നാല്‍ ഈ അര്‍ദ്ധരാത്രി യു പി പോലീസ് പല ന്യായങ്ങള്‍ പറഞ് ഞങ്ങളെ തടഞ്ഞിരിക്കുയാണ്, അതിനെത്തുടര്‍ന്ന് ഞങ്ങള്‍ റോഡിലിരുന്ന് പ്രതിഷേധിച്ചു , എന്നിട്ടും യു പി പോലീസ് വഴങ്ങാന്‍ തയ്യാറായില്ല .
ഇപ്പോള്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ അഭ്യര്‍ത്ഥന മാനിച്ച് തല്‍ക്കാലം ഡല്‍ഹിയിലേക്ക് മടങ്ങുകയാണ് . യു പി പോലീസിന്റെ ഈ ജനാധിപത്യ വിരുദ്ധമായ നടപടിക്കെതിരെ പ്രതിഷേധം തുടരും .

Read more