'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

ലൈംഗിക ആരോപണങ്ങളില്‍ ആദ്യമായി പ്രതികരിച്ച് ഹാസനിലെ എംപി പ്രജ്വല്‍ രേവണ്ണ. അശ്ലീല വീഡിയോകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് പ്രജ്വല്‍ രേവണ്ണയ്ക്കും പിതാവ് എച്ച്ഡി രേവണ്ണയ്ക്കുമെതിരെ വീട്ടുജോലിക്കാരി പീഡന പരാതിയുമായി രംഗത്തെത്തിയത്. വിവാദങ്ങള്‍ ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയാകുമ്പോഴാണ് പ്രജ്വലിന്റെ പ്രതികരണമെത്തുന്നത്.

അന്വേഷണവുമായി സഹകരിക്കാന്‍ താന്‍ ബംഗലൂരുവില്‍ ഇല്ല. ഈ വിവരം അഭിഭാഷകന്‍ വഴി അന്വേഷണ സംഘത്തെ അറിയിച്ചു. ഒടുവില്‍ സത്യം തെളിയും എന്നാണ് പ്രജ്വലിന്റെ പ്രതികരണം. സാമൂഹ്യ മാധ്യമമായ എക്‌സിലൂടെയാണ് പ്രജ്വല്‍ പ്രതികരിച്ചത്. വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായാണ് പ്രജ്വലിന്റെ പ്രതികരണമെത്തുന്നത്.

എന്നാല്‍ പ്രജ്വല്‍ എവിടെ നിന്നാണ് തന്റെ പ്രതികരണം പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് വ്യക്തമല്ല. അതേസമയം പ്രജ്വല്‍ രേവണ്ണ ജര്‍മ്മനിയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശത്തേക്ക് കടന്ന പ്രജ്വലിനെ തിരികെ എത്തിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് എസ്‌ഐടി ഉദ്യോഗസ്ഥര്‍.

പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ മുന്‍പും നിരവധി പീഡന ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആരോപണങ്ങള്‍ ശരി വയ്ക്കും വിധം കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രജ്വലിന് നിഷേധിക്കാനാകാത്ത വിധം കുരുക്ക് മുറുകിയത്. നിലവില്‍ പ്രജ്വലിന്റെ പിതാവ് എച്ച്ഡി രേവണ്ണയ്‌ക്കെതിരെ ഹൊലെനരസിപുര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പീഡന പരാതിയില്‍ സമന്‍സ് അയച്ചിട്ടുണ്ട്.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍