ലഖ്നൗവില്‍ വോട്ടെടുപ്പ് തീരും മുമ്പേ വോട്ടിംഗ് മെഷീനുകള്‍ ലോറിയില്‍ കയറ്റി വിടുന്ന വീഡിയോ വൈറലാകുന്നു. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെയാണ് മെഷീനുകള്‍ ലോറിയില്‍ കയറ്റി വിടുന്നത്.
മാധ്യമപ്രവര്‍ത്തകനായ അനുരാഗ് ദന്‍തയാണ് ഇ.വി.എം മെഷീനുകളായി യാത്ര തിരിക്കുന്ന ട്രക്കിന്റെ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. ലഖ്നൗവില്‍ പോളിംഗ് അവസാനിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു ഇ.വി.എം നിറച്ച ലോറി സുരക്ഷാജീവനക്കാരൊന്നും ഇല്ലാതെ റോഡിലൂടെ ഓടിയത്.
ഒരു പക്ഷേ കേടായ ഇ.വി.എമ്മുകള്‍ക്ക് പകരം എത്തിച്ചതായിരിക്കുമെന്നായിരുന്നു മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ പ്രതികരിച്ചത്. എന്നാല്‍ പോലും ഒരു ട്രക്ക് നിറച്ച് ഇ.വി.എമ്മുകള്‍ ഒരു സുരക്ഷയും കൂടാതെ കൊണ്ടു പോകുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നാണ് പലരും ചോദിക്കുന്നത്.
ഇ.വി.എമ്മുകളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരിക്കുന്ന അവസരത്തിലാണ് ഇത്രയും വലിയ സുരക്ഷാവീഴ്ച വോട്ടിംഗ് ദിവസം തന്നെ ലഖ്നൗവില്‍ സംഭവിച്ചത്. സംഭവത്തില്‍ ഇതുവരെ തിരഞ്ഞെടുപ്പ് കമ്മീഷനോ ഭരണനേതൃത്വമോ പ്രതികരിച്ചിട്ടില്ല.
छुट्टी का टाइम तो 6 बजे का है, ये 5:30 बजे ही लखनऊ में कहाँ चली ईवीएम? और वो भी बिना सुरक्षा? ? pic.twitter.com/hxP6lA4CoR
— Anurag Dhanda (@anuragdhanda) May 6, 2019
Read more