2 ജി സ്പെക്ട്രം കേസിൽ മൻമോഹന്റെയും ചിദംബരത്തിന്റെയും മൗനമാണ് താൻ ജയിലിലാകാൻ കാരണമെന്ന് എ രാജ

2 ജി സ്പെക്ട്രം കേസിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെയും പി ചിദംബരത്തിന്റെയും മൗനമാണ് താൻ അറസ്റ്റിലായി വിചാരണ തടവുകാരനായി ജയിലിൽ കഴിയാൻ കാരണമെന്ന് മുൻ ടെലികോം മന്ത്രി എ രാജ. സ്പെക്ട്രം കേസിൽ അറസ്റ്റിലായ രാജ തെറ്റുകൾ ചെയ്തിട്ടില്ലെന്നും താൻ പൂർണ്ണമായും നിരപരാധിയാണെന്നും എ രാജ പറഞ്ഞു.

ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിലാണ് രാജ ഇക്കാര്യം വ്യക്തമാക്കിയത്. അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തെറ്റിദ്ധരിക്കപ്പെട്ടതോ അല്ലെങ്കിൽ കാബിനറ്റ് സഹപ്രവർത്തകർ പിന്തുണക്കുകയോ ചെയ്തിട്ടില്ലെന്നാണ് താൻ കരുതുന്നതെന്നും രാജ വ്യക്തമാക്കി.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, മുൻ ധനകാര്യമന്ത്രി പി. ചിദംബരം, അന്നത്തെ കേന്ദ്രമന്ത്രിമാരായ പ്രണബ് മുഖർജി, എച്ച് ആർ ഭരദ്വാജ് എന്നിവരെല്ലാം മൗനം പാലിച്ചതിനാലാണ് താൻ ജയിലിലായതെന്നും രാജ കുറ്റപ്പെടുത്തി. എന്റെ അഭിപ്രായത്തിൽ, തെറ്റായ എന്തെങ്കിലും ഞാൻ മന്ത്രാലയത്തിൽ ചെയ്തിട്ടുണ്ടാകണം എന്ന നിഗമനം പി. ചിദംബരത്തിനുണ്ടായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.