കോവിഡിന് പിന്നാലെ ഡൽഹിയിൽ ദുരിതം വിതയ്ക്കാൻ വൻ ഭൂകമ്പത്തിനു സാധ്യതയെന്ന് മുന്നറിയിപ്പ്. ഡൽഹി-എൻ സി ആർ മേഖലയിൽ അടുത്തുതന്നെ വൻ ഭൂകമ്പത്തിനു സാധ്യതയെന്ന് ധാൻബാദ് ഐഐടിയിലെ വിദഗ്ധരാണ് മുന്നറിയിപ്പ് നൽകിയത്.
വരുംദിവസങ്ങളിൽ ഡൽഹി-എൻ സി ആർ മേഖലയിൽ വൻ ഭൂകമ്പമുണ്ടാകുമെന്നാണ് ഐഐടിയിലെ അപ്ലൈഡ് ജിയോഫിസിക്സ്, സീസ്‌മോളജി വകുപ്പുകൾ പറയുന്നത്. രണ്ടു മാസത്തിനിടയിൽ ഡൽഹി-എൻ സി ആർ മേഖലയിൽ 11 തവണയാണ് ഭൂചലനമുണ്ടായത്.
ഭൂകമ്പ പ്രതിരോധ നടപടികൾ സ്വീകരിക്കാനും, ജനങ്ങളെ ബോധവത്കരിക്കാനും കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് വിദഗ്ധർ ആവശ്യപ്പെട്ടു.
ജനങ്ങളെ ബോധവത്കരിക്കാനുമുള്ള സമയം അതിക്രമിച്ചു. സമീപകാലത്ത് തുടർച്ചയായുണ്ടായ ചെറുഭൂചലനങ്ങൾ വലുതിന്റെ സൂചനയാണ് നൽകുന്നതെന്നും ഐഐടി സീസ്‌മോളജി വകുപ്പ് മേധാവിയും അപ്ലൈഡ് ജിയോ ഫിസിക്സ് പ്രൊഫസറുമായ പി കെ ഖാൻ പറഞ്ഞു