കാലാവധി പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ ഇനി പൊളിക്കേണ്ട; വാഹന പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍

വാഹന പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍. കാലാവധി പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ പൊളിക്കാനുള്ള സ്‌ക്രാപ്പേജ് പോളിസി നിലവില്‍ വന്നതോടെ ആശങ്കയിലായത് പഴയ വാഹനങ്ങള്‍ ഉപയോഗിച്ചിരുന്നവരാണ്. തങ്ങളുടെ പ്രിയപ്പെട്ടവരെ പോലെ കരുതിയിരുന്ന വാഹനങ്ങളെ പൊളിക്കേണ്ടി വരില്ലെന്ന ശുഭ സൂചനയാണ് കേന്ദ്ര സര്‍ക്കാര്‍ വണ്ടി ഭ്രാന്തന്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്.

2021 ഓഗസ്റ്റിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ വെഹിക്കിള്‍ സ്‌ക്രാപ്പേജ് പോളിസിക്ക് രൂപം നല്‍കിയത്. പരിസ്ഥിതി സംരക്ഷണം ലക്ഷ്യം വച്ച് കാലാവധി പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ പൊളിക്കുകയും തുടര്‍ന്ന് അവയെ റീ സൈക്കിളിംഗിന് വിധേയമാക്കി ഉപയോഗിക്കുന്നതിലൂടെ ഉത്പാദന ചെലവ് കുറയ്ക്കുകയുമാണ് സ്‌ക്രാപ്പേജ് പോളിസിയുടെ ലക്ഷ്യം.

15 വര്‍ഷം പൂര്‍ത്തിയാകുന്ന വാണിജ്യ വാഹനങ്ങളും 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന യാത്ര വാഹനങ്ങളും സ്‌ക്രാപ്പേജ് പോളിസിയ്ക്ക് വിധേയമാക്കണം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സ്‌ക്രാപ്പേജ് പോളിസിയില്‍ മാനദണ്ഡമാക്കിയിരിക്കുന്ന കാലാവധി ഒഴിവാക്കാനൊരുങ്ങുകയാണ്. 15 വര്‍ഷം എന്ന കാലാവധിയ്ക്ക് പകരം മലിനീകരണത്തിന്റെ തോത് സ്‌ക്രാപ്പേജ് പോളിസിയില്‍ മാനദണ്ഡമാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി.

പദ്ധതി പ്രകാരം നിശ്ചിത മലിനീകരണ തോതിന് മുകളിലുള്ള വാഹനങ്ങള്‍ പൊളിക്കേണ്ടി വരും. ഇതിനായി പുതിയ കേന്ദ്രീകൃത സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. സംസ്ഥാനത്ത് മാത്രം 15 വര്‍ഷം പൂര്‍ത്തിയാക്കിയ 35 ലക്ഷം വാഹനങ്ങളുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

2021 ലെ സ്‌ക്രാപ്പേജ് പോളിസി നിലവില്‍ വന്ന ശേഷം കേരളത്തില്‍ 2253 വാഹനങ്ങളാണ് പൊളിച്ചത്. അതേസമയം രാജ്യത്ത് ഒരു ലക്ഷത്തിലേറെ വാഹനങ്ങള്‍ ഈ കാലയളവില്‍ പൊളിച്ചിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ