ജമ്മു വിമാനത്താവളത്തിൽ ഇരട്ട സ്ഫോടനം; ബോംബ് സ്ക്വാഡ് സ്ഥലത്ത്, രണ്ട് പേർക്ക് പരിക്ക്

ജമ്മു വിമാനത്താവളത്തിന്റെ സാങ്കേതിക വിഭാഗത്തിൽ ഇരട്ട സ്‌ഫോടനം.വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ടെക്‌നിക്കൽ ഏരിയയിലാണ് സ്‌ഫോടനമുണ്ടായത്. വിമാനത്താവളത്തിന്റെ ഒരു കിലോമീറ്റർ ദൂരെയുള്ള സ്ഥലങ്ങളിൽവരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായാണു റിപ്പോർട്ട്. രണ്ട് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.

Read more

മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും സ്ഥലത്തുണ്ട്. ഫൊറൻസിക് വിദഗ്ധരും ബോംബ് ഡിസ്പോസൽ സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സ്‌ഫോടന കാരണം വ്യക്തമല്ല