കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഭീകരവാദം തിരഞ്ഞെടുപ്പു വിഷയമല്ലെന്നാണ് രാഹുല്‍ ഗാന്ധി കരുതുന്നതെങ്കില്‍ എസ്പിജി സുരക്ഷ വേണ്ടെന്നുവെയ്ക്കാന്‍ അദ്ദേഹം തയ്യാറാകണമെന്ന് സുഷമ ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ മഥുരയില്‍ ബിജെപി സോഷ്യല്‍ മീഡിയാ വിഭാഗത്തിന്റെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.
തിരഞ്ഞെടുപ്പില്‍ ഭീകരവാദമല്ല, തൊഴിലാണ് വിഷയമെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. അദ്ദേഹത്തോട് ഞാന്‍ ഇങ്ങിനെ പറയാന്‍ ആഗ്രഹിക്കുകയാണ്. ഭീകരവാദം ഒരു വിഷയമല്ലെങ്കില്‍, രാജ്യത്ത് ഭീകരവാദം ഇല്ലെന്നാണ് കരുതുന്നതെങ്കില്‍ പിന്നെന്തിനാണ് നിങ്ങള്‍ എസ് പി ജി സുരക്ഷയുമായി നടക്കുന്നത്” – എന്നായിരുന്നു സുഷമ ചോദിച്ചത്.
Read more
ഭീകരവാദം ഒരു വിഷയമേ അല്ലെന്നാണ് കരുതുന്നതെങ്കില്‍ എസ് പി ജി സുരക്ഷ ആവശ്യമില്ലെന്ന് എഴുതി നല്‍കാനും അവര്‍ രാഹുലിനോട് ആവശ്യപ്പെട്ടു. ഭീകരവാദത്തെ ഒരു പ്രശ്നമായി പരിഗണിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്നും സുഷമ ആരോപിച്ചു. രാജ്യത്തിന്റെ സ്പന്ദനം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.