ഭീകരവാദം തിരഞ്ഞെടുപ്പ് വിഷയമല്ലെങ്കില്‍ എസ്.പി.ജി സുരക്ഷ ആവശ്യമില്ലെന്ന് എഴുതി നല്‍കൂ: രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് സുഷമ

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഭീകരവാദം തിരഞ്ഞെടുപ്പു വിഷയമല്ലെന്നാണ് രാഹുല്‍ ഗാന്ധി കരുതുന്നതെങ്കില്‍ എസ്പിജി സുരക്ഷ വേണ്ടെന്നുവെയ്ക്കാന്‍ അദ്ദേഹം തയ്യാറാകണമെന്ന് സുഷമ ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ മഥുരയില്‍ ബിജെപി സോഷ്യല്‍ മീഡിയാ വിഭാഗത്തിന്റെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.

തിരഞ്ഞെടുപ്പില്‍ ഭീകരവാദമല്ല, തൊഴിലാണ് വിഷയമെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. അദ്ദേഹത്തോട് ഞാന്‍ ഇങ്ങിനെ പറയാന്‍ ആഗ്രഹിക്കുകയാണ്. ഭീകരവാദം ഒരു വിഷയമല്ലെങ്കില്‍, രാജ്യത്ത് ഭീകരവാദം ഇല്ലെന്നാണ് കരുതുന്നതെങ്കില്‍ പിന്നെന്തിനാണ് നിങ്ങള്‍ എസ് പി ജി സുരക്ഷയുമായി നടക്കുന്നത്” – എന്നായിരുന്നു സുഷമ ചോദിച്ചത്.

ഭീകരവാദം ഒരു വിഷയമേ അല്ലെന്നാണ് കരുതുന്നതെങ്കില്‍ എസ് പി ജി സുരക്ഷ ആവശ്യമില്ലെന്ന് എഴുതി നല്‍കാനും അവര്‍ രാഹുലിനോട് ആവശ്യപ്പെട്ടു. ഭീകരവാദത്തെ ഒരു പ്രശ്നമായി പരിഗണിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്നും സുഷമ ആരോപിച്ചു. രാജ്യത്തിന്റെ സ്പന്ദനം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

Latest Stories

വിവാഹഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം; പരിക്കേറ്റ കോഴിക്കോട് സ്വദേശി ചികിത്സയിൽ

"ഓസ്‌ട്രേലിയയ്ക്ക് അപകട സൂചന നൽകി ഇന്ത്യ"; ഹീറോ ആകാൻ ആ താരം എത്തുന്നു; തീരുമാനമെടുത്തത് ബിസിസിഐ

31 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്: വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും; വോട്ടെടുപ്പ് ഡിസംബര്‍ 10ന്; മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

പ്രസവിച്ച് 18 ആം നാൾ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, കേസിൽ 58 സാക്ഷികൾ; നാടിനെ നടുക്കിയ ഹഷിദ വധക്കേസിൽ ശിക്ഷാ വിധി ഇന്ന്

'അവന്‍ ഫോമിലേക്ക് തിരിച്ചെത്തും, വലിയ റണ്‍സ് നേടും'; പ്രതീക്ഷ പങ്കുവെച്ച് സുനില്‍ ഗവാസ്‌കര്‍

'പെര്‍ത്തില്‍ ഇന്ത്യ നാല് ദിവസം കൊണ്ട് തോല്‍ക്കും'; ഞെട്ടിച്ച് മുന്‍ പേസറുടെ പ്രവചനം

അർജന്റീനയ്ക്ക് തിരിച്ചടി; ലോകകപ്പ് യോഗ്യത റൗണ്ടിൽ അടുത്ത തോൽവി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: സ്റ്റാര്‍ ബാറ്റര്‍ക്ക് പരിക്ക്, ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക

നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്ക്, ബസുകൾക്ക് നിയന്ത്രണം, ഓൺലൈൻ ക്ലാസ്; ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ

കണ്ണൂരില്‍ നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ടു മരണം, 9 പേര്‍ക്ക് പരുക്ക്; വില്ലനായത് ഗൂഗിള്‍ മാപ്പ്