കാമുകിയെ തേടി ഭർത്താവ് പോയത് യുക്രൈനിലേക്ക്; മനം നൊന്ത് ജീവനൊടുക്കി ഭാര്യ, പരാതിയിൽ നടപടിയെടുത്ത് പൊലീസ്

വിവാഹേതര ബന്ധങ്ങൾ എല്ലാക്കാലത്തും തലവേദന സൃഷ്ടിക്കുന്ന കാര്യമാണ്. സൂക്ഷിച്ച് , പക്വതയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ തീക്കളിയാകും. അത്തരത്തിൽ കൈവിട്ട് പോയ സംഭവമാണ് ഇപ്പോൾ മുബൈയിൽ നിന്നും പുറത്തുവരുന്നത്. ഭര്‍ത്താവ് കാമുകിയെ തേടി യുക്രൈനിലേക്ക് പോയെന്ന വിവരം അറിഞ്ഞ ഭാര്യ ആത്മഹത്യ ചെയ്തു. ഭാര്യയുടെ മരണവിവരം അറിഞ്ഞ് മുംബൈയിൽ തിരിച്ചെത്തിയ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

മുംബൈ കല്യാണില്‍ താമസിക്കുന്ന 25കാരി കാജള്‍ ആണ് ജീവനൊടുക്കിയത്. ഇവരുടെ ഭർത്താവ് പ്രമുഖ ഷിപ്പിംഗ് കമ്പനിയിലെ ജീവനക്കാരനായ നിതീഷ് നായരെ(26) പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യപ്രേരണകുറ്റം ചുമത്തിയാണ് നിതീഷിനെ അറസ്റ്റ് ചെയ്തത്. നിതീഷ് നേരത്തെ യുക്രൈനില്‍ ജോലി ചെയ്യുന്നതിനിടെ യുവതിയുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് കാജളിന്റെ കുടുംബം ആരോപിക്കുന്നത്.

കഴിഞ്ഞ സെപ്തംബര്‍ മാസത്തിലാണ് നിതീഷിന് വിദേശവനിതയുമായി ബന്ധമുള്ള വിവരം കാജള്‍ അറിയുന്നത്. ഇരുവരും തമ്മിലുള്ള ഫോട്ടോകളും വീഡിയോയും മൊബൈല്‍ ഫോണില്‍ കണ്ടതോടെയാണ് ബന്ധം കാജള്‍ അറിഞ്ഞത്. ഈ ബന്ധത്തില്‍ നിന്ന് പിന്‍മാറണമെന്നും ഇനി ജോലിയുടെ ഭാഗമായി യുക്രൈനിലേക്ക് പോകരുതെന്നും കാജള്‍ നിതീഷിനോട് ആവശ്യപ്പെട്ടുിരുന്നു.

എന്നാല്‍ നവംബര്‍ എട്ടിന് ഓഫീസിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ നിതീഷ് യുക്രൈനിലേക്ക് പോകുകയായിരുന്നുവെന്ന് കാജളിന്റെ പിതാവ് സുരേന്ദ്ര സാവന്ദ് പൊലീസിനോട് പറഞ്ഞു. തിരികെ നാട്ടിലേക്കില്ലെന്ന് നിതീഷ് കാജളിനെ അറിയിച്ചു. ഇത് അമ്മയോട് പറഞ്ഞ ശേഷമാണ് കാജൾ വീടിനകത്ത് തൂങ്ങിമരിച്ചത്. ആത്മഹത്യ ചെയ്യുമെന്ന സൂചനയിൽ കാജൾ അടുത്ത സുഹൃത്തുക്കൾക്കും മെസേജ് അയച്ചിരുന്നു.

നിതീഷ് ഉപേക്ഷിച്ച് പോയതിന്റെ മനോവിഷമത്തിലാണ് മകള്‍ ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാണിച്ച് കാജളിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കി. നിതീഷ് അയച്ച മെസേജുകളും,വിദേശവനിതയുമായുള്ള ബന്ധവുമെല്ലാം പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കല്യാണിലെ വീട്ടിൽ നിന്ന് നിതീഷ് നായരെ അറസ്റ്റ് ചെയ്തത്.

Latest Stories

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കൂട്ടനടപടി; റവന്യു വകുപ്പില്‍ 34 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

'ഞാന്‍ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ ഉണ്ടായിരുന്നെങ്കില്‍ അക്കാര്യം ഗംഭീറിനോട് പറയുമായിരുന്നു'; വിയോജിപ്പ് പരസ്യമാക്കി ഇര്‍ഫാന്‍ പത്താന്‍

'രണ്ട് തവണ ചൂടുവെള്ളത്തിൽ വീണ അവസ്ഥയാണിപ്പോൾ'; ഗോപി സുന്ദറുമായി പിരിഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി അമൃത സുരേഷ്

കാനഡയില്‍ നിന്ന് യുഎസിലേക്ക് കടക്കാന്‍ 60 ലക്ഷം; മനുഷ്യക്കടത്തിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് വന്‍ റാക്കറ്റെന്ന് ഇഡി

ക്രിസ്മസിന് മലയാളികൾ കുടിച്ച് തീർത്തത് 152 കോടിയുടെ മദ്യം; 2023 ലേക്കാൾ 24% വർധനവ്, റെക്കോർഡ് വില്പന

മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞു, നിരസിച്ചതോടെ രാജ്യസഭാ സീറ്റ് തരാമെന്നായി.. പക്ഷെ: സോനു സൂദ്

നെഞ്ചില്‍ പോറലുണ്ടാക്കിയ വാക്കുകള്‍: എംടി

ഇത് തല ഇല്ലെടാ, തല എടുക്കുറവന്‍..; ബുംമ്ര എന്തുകൊണ്ട് ഒരു ചാമ്പ്യന്‍ ബോളര്‍ ആണെന്ന് ലോകത്തിനേ അറിയിക്കുന്ന മറ്റൊരു ഡിസ്‌പ്ലേ

മേശവലിപ്പില്‍ സ്വന്തം മരണവാര്‍ത്ത, മമ്മൂട്ടിയുടെ ഭാവങ്ങളിലൂടെ കടന്നുപോയത് എംടിയുടെ ജീവിതം; മരണം മലയാളത്തിന് തിരികെ നല്‍കിയ എഴുത്തുകാരന്‍; മദ്യപാനത്തിന്റെ നാളുകള്‍

മെൽബണിൽ സ്പിൻ മാന്ത്രികന് ആദരവ്; ബോക്സിംഗ് ഡേയിൽ കാണികളെ വിസ്മയിപ്പിച്ച ഹൃദയസ്പർശിയായ നിമിഷം