ലോക്സഭാ തിരഞ്ഞെടുപ്പിലെ മഹാരാഷ്ട്രയില്‍ കനത്ത തിരിച്ചടി നേരിട്ടതോടെ രാജിക്കൊരുങ്ങി ഉപമുഖ്യമന്ത്രിയും ബിജെപി. നേതാവുമായ ദേവേന്ദ്ര ഫഡ്നവിസ്.
ഭരണപരമായ ജോലിയില്‍നിന്ന് തന്നെ ഒഴിവാക്കണമെന്നും പുറത്തുനിന്ന് പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാമെന്നുമാണ് അദ്ദേഹം നേതൃത്വത്തെ അറിയിച്ചത്.
നിയമസഭാതിരഞ്ഞെടുപ്പില്‍ മികച്ചപ്രകടനം നടത്താന്‍ സംഘടനാതലത്തില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത്. സംഘടനയെ ശക്തിപ്പെടുത്താന്‍ മുഴുവന്‍സമയവും വിനിയോഗിക്കാനാണ് താത്പര്യം. സംസ്ഥാനസര്‍ക്കാരിന്റെ ചുമതലയില്‍നിന്ന് തന്നെ ഒഴിവാക്കണമെന്ന ആവശ്യം കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്നും ഫഡ്നവിസ് പറഞ്ഞു.
ലോക്സഭാതിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബിജെപിയുടെ പ്രകടനം ദയനീയമായിരുന്നു. . കഴിഞ്ഞതവണ 23 ഇടത്ത് വിജയിച്ച സ്ഥലത്ത് ഇത്തവണ ലഭിച്ചത് വെറും ഒമ്പതുസീറ്റുകള്‍.
കഴിഞ്ഞ പത്തുവര്‍ഷമായി നിയമസഭയിലെ ഏറ്റവുംവലിയ കക്ഷി ബി.ജെ.പി.യാണ്. എന്നാല്‍, ലോക്സഭാപ്രകടനം നിയമസഭാ തിരഞ്ഞെടുപ്പിലും എം.വി.എ. സഖ്യം ആവര്‍ത്തിച്ചാല്‍ അത് ബി.ജെ.പി.ക്ക് താങ്ങാനാകാതെവരും. കര്‍ഷകരോഷം, മറാഠാ വിഭാഗത്തിന്റെ അതൃപ്തി.
Read more
രണ്ട് പ്രധാനപാര്‍ട്ടികളെ പിളര്‍ത്തിയിട്ടും ലക്ഷ്യംകാണാതെപോയപ്പോള്‍ പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ നേതൃത്വവും ചോദ്യചെയ്യപ്പെടാനുള്ള സാഹചര്യമാണ് സംജാതമായിരിക്കുന്നത്.