വ്യാജ മരണ വാര്‍ത്ത പ്രചരിപ്പിച്ചു; ഒഡീഷയില്‍ സുഹൃത്തിനെ കുത്തി കൊലപ്പെടുത്തി യുവാവ്

ഒഡീഷയില്‍ താന്‍ മരിച്ചെന്ന് വ്യാജ പ്രചരണ നടത്തിയ സുഹൃത്തിനെ യുവാവ് കുത്തിക്കൊലപ്പെടുത്തി. സുഹൃത്ത് മരിച്ചെന്ന് വ്യാജ പ്രചരണം നടത്തിയ നിഹാര്‍ രഞ്ജന്‍ ആചാര്യ ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് പ്രതി കേവലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

കൊല്ലപ്പെട്ട നിഹാര്‍ വാഹന കച്ചവടക്കാരനും ഭൂമി ഇടനിലക്കാരനുമാണ്. ഒഡീഷയിലെ റൂര്‍ക്കേലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. പ്രതി കേവല്‍ മരണപ്പെട്ടതായി നിഹാര്‍ വ്യാജ പ്രചരണം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കൊലപാതകം നടന്നത്.

Read more

കേവലിന്റെ കുത്തേറ്റ് അവശനിലയിലായ നിഹാറിനെ നാട്ടുകാര്‍ ഇസ്പാത്ത് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേവലിനെ കൂടാതെ ഒരാള്‍ കൂടി കേസില്‍ അറസ്റ്റിലായിട്ടുണ്ട്. അശോക് ശ്രീവാസ്തവ എന്നയാളിനെയാണ് കൊലപാതക പ്രേരണ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.