'സിവിൽ സർവീസ് പരീക്ഷ പാസാകാൻ വ്യാജ സർട്ടിഫിക്കറ്റുകൾ'; ഐഎഎസ് ഓഫീസർ പൂജ ഖേദ്കർക്കെതിരെ വീണ്ടും ഗുരുതര ആരോപണം

അധികാര ദുർവിനിയോഗം ആരോപിച്ച് അടുത്തിടെ സ്ഥലംമാറ്റപ്പെട്ട മഹാരാഷ്ട്രയിലെ പ്രൊബേഷൻ ഐഎഎസ് ഓഫീസർ പൂജ ഖേദ്കറിനെതിരെ വീണ്ടും ആരോപണങ്ങൾ. സിവിൽ സർവീസ് പരീക്ഷ പാസാകാൻ വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചതായാണ് പുതിയ ആരോപണം. മഹാരാഷ്ട്ര കേഡറിലെ 2022 ബാച്ച് സിവിൽ സർവീസ് പരീക്ഷ പാസാകാൻ വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ്, വ്യാജ പിന്നോക്ക വിഭാഗ സർട്ടിഫിക്കറ്റ് എന്നിവ ഉപയോഗിച്ചുവെന്നാണ് ആരോപണം. സംഭവം വിവാദത്തിലായിരിക്കുകയാണ്.

മഹാരാഷ്ട്രയിലെ വിവാദ ഉദ്യോ​ഗസ്ഥയായ പൂജാ ഖേഡ്കർ നിയമന മുൻ​ഗണക്കായി ഭിന്നശേഷിക്കാരിയാണെന്ന് തെളിയിക്കാൻ സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നാണ് ആരോപണമുയരുന്നത്. സ്വകാര്യ കാറിൽ ബീക്കൺ ഘടിപ്പിച്ചതിനും സർക്കാർ മുദ്ര പതിപ്പിച്ചതിനും കലക്ടറുടെ ഓഫിസിൽ അതിക്രമിച്ച് കയറിയതിനും ഇവരെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു.

സിവിൽ സർവീസിൽ ഇളവുകൾ ലഭിക്കുന്നതിനായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന് കാഴ്ച വൈകല്യമുണ്ടെന്ന് അവകാശപ്പെട്ട് നൽകിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പുതിയ ആരോപണം. ഭിന്നശേഷി സ്ഥിരീകരിക്കാൻ വൈദ്യപരിശോധനയ്ക്ക് വിധേയയാകാൻ ആറ് തവണ ആവശ്യപ്പെട്ടിട്ടും പൂജാ ഖേഡ്കർ ഹാജരായില്ല. 2022 ഏപ്രിലിൽ ദില്ലി എയിംസിൽ പരിശോധന നടത്താൻ തീരുമാനിച്ചിരുന്നതായും എന്നാൽ അന്ന് കൊവിഡ്-19 പോസിറ്റീവ് ആണെന്ന് പറഞ്ഞ് പൂജ പരിശോധനയ്ക്ക് വിധേയ ആയില്ല. തുടർന്നുള്ള പരിശോധനകളിലും എംആർഐ പരിശോധനക്കും ഇവർ ഹാജരായിരുന്നില്ല.

മുൻ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനായിരുന്ന പൂജാ ഖേഡ്കറുടെ പിതാവ് ദിലീപ് ഖേദ്കർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ തൻ്റെ സ്വത്ത് 40 കോടി രൂപയാണെന്ന് പ്രഖ്യാപിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ പൂജാ ഖേദ്കർ ഒബിസി വിഭാഗത്തിന് കീഴിലുള്ള സിവിൽ സർവീസ് പരീക്ഷയ്ക്ക് ഹാജരായപ്പോൾ ക്രീമി ലെയർ സർട്ടിഫിക്കറ്റ് പരിധി 8 ലക്ഷം രൂപ മാതാപിതാക്കളുടെ വാർഷിക വരുമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഉദ്യോഗസ്ഥർ ആരോപിച്ചു.

അതേസമയം അസിസ്റ്റൻ്റ് കളക്ടറായി ചുമതലയേൽക്കുന്നതിന് മുമ്പ് അവർ പൂനെ ജില്ലാ കളക്ടറോട് പ്രത്യേക വീടും കാറും ആവശ്യപ്പെട്ടിരുന്നുവെന്നാണ് പൂജയ്‌ക്കെതിരായ മറ്റൊരു ആരോപണം. പൂനെ അഡീഷണൽ കളക്ടർ അജയ് മോറെ ഇല്ലാത്ത സമയത്ത് അദ്ദേഹത്തിൻ്റെ ഓഫീസ് പൂജ ഉപയോഗിച്ചിരുന്നതായും കണ്ടെത്തി. 24 മാസത്തേക്ക് പ്രൊബേഷനിൽ കഴിയുന്ന ജൂനിയർ ഓഫീസർമാർക്ക് ഈ ആനുകൂല്യങ്ങൾ ലഭ്യമല്ല.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ