ബിഹാറികളെ തിരഞ്ഞു പിടിച്ച് അക്രമിക്കുന്നുവെന്ന് പ്രചാരണം; അതിഥി തൊഴിലാളികള്‍ കൂട്ട പലായനം നടത്തുന്നു

ബിഹാറില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ക്ക് നേരെ വ്യാപക ആക്രമണം നടക്കുന്നുവെന്ന വ്യാജ പ്രചാരണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ കൂട്ട പലായനം. ബിഹാറില്‍ നിന്നുള്ള ചിലര്‍ തന്നെയാണ് ഈ പ്രചാരണത്തിന് പിന്നില്‍. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

തിരുപ്പൂരില്‍ അതിഥി തൊഴിലാളി ട്രെയിന്‍ തട്ടി മരിച്ചത് കൊലപാതകമാണ് എന്നാണ് ഒരു പ്രചരണം. മാസങ്ങള്‍ക്ക് മുമ്പ് കോയമ്പത്തൂരില്‍ അതിഥി തൊഴിലാളികളും തമിഴ് തൊഴിലാളികളും തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ വീഡിയോയും പ്രചരിപ്പിക്കുന്നുണ്ട്.

തമിഴ്‌നാട്ടിലെ വിവിധ സ്റ്റേഷനുകളില്‍ നാട്ടിലേക്ക് മടങ്ങാനുളള അതിഥി തൊഴിലാളകളുടെ തിരക്കാണ്. ഇവരെ പിന്തിരിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുകയാണ്. തൊഴിലാളികള്‍ക്ക് ഒരു തരത്തിലുളള ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് തമിഴ്‌നാട് ഡിജിപി ശൈരേന്ദ്രബാബു പറഞ്ഞു.

അതിഥി തൊഴിലാളികള്‍ സുരക്ഷിതരാണെന്നും വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അറിയിച്ചിരുന്നു. അതേസമയം, ഈ വ്യാജ പ്രചാരണം ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവും തളളിയിരുന്നു. രാഷ്ട്രീയ ലാഭമുണ്ടാക്കാനായി ഇത് ബിജെപി ചെയ്യുന്നതാണ് ഇതെന്ന് തേജസ്വി യാദവി വിമര്‍ശിച്ചു.

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി