കാർഷിക ബില്ലിന് എതിരെ ആളിക്കത്തി കർഷക പ്രക്ഷോഭം; കേരളത്തിന് പിന്നാലെ കൂടുതൽ സംസ്ഥാനങ്ങൾ സുപ്രീംകോടതിയിലേക്ക്

കേരളത്തിന് പിന്നാലെ കൂടുതൽ സംസ്ഥാനങ്ങൾ കാർഷിക ബില്ലുകൾക്ക് എതിരെ സുപ്രീംകോടതിയിലേക്ക്.  പ‌ഞ്ചാബ്, രാജസ്ഥാൻ, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ്  സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്ന്. രാഷ്ട്രപതി ബില്ലുകളിൽ ഒപ്പുവെച്ച ശേഷമായിരിക്കും ഹർജികൾ നൽകുക.

കാര്‍ഷിക ബില്ലുകള്‍ക്കെതിരെയുള്ള കര്‍ഷകരുടെ പ്രക്ഷോഭം രാജ്യത്ത് ശക്തമായി തുടരുകയാണ്. പഞ്ചാബിൽ കർഷകർ ഇന്നും ട്രെയിൻ തടയും. ഹരിയാനയിലും വൻ കർഷക പ്രക്ഷോഭമാണ് തുടരുന്നത്. 150-ലധികം കര്‍ഷക സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത പ്രതിഷേധം വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ സ്തംഭിപ്പിച്ചു. ഹരിയാനയിലും പഞ്ചാബിലുമാണ് ശക്തമായ പ്രതിഷേധം അലയടിച്ചത്. സെപ്തംബര്‍ 28-ന് കോണ്‍ഗ്രസ് രാജ്ഭവന്‍ മാര്‍ച്ചുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 2-ന് കര്‍ഷക രക്ഷാദിനമായി ആചരിക്കാനും തീരുമാനിച്ചു.

കർഷക പ്രക്ഷോഭം രൂക്ഷമായ അമ്പാലയിലെ ഹരിയാന- പഞ്ചാബ് അതിർത്തി അടച്ചു. കൃഷിയെ മാത്രം ആശ്രയിക്കുന്ന ഹരിയാനയിലെ ഉൾഗ്രാമങ്ങളിൽ കർഷകർ റോഡുകൾ അടച്ചു തെരുവിലിറങ്ങി. കർഷകരും കുടുംബാംഗങ്ങളും, കുട്ടികളും വരെ പ്രതിഷേധത്തിൻറെ ഭാഗമാകുന്ന കാഴ്ചയാണ് ഹരിയാനയിൽ കണ്ടത്.

കര്‍ഷക പ്രക്ഷോഭം ശക്തമായതോടെ കര്‍ഷകര്‍ക്ക് വേണ്ടി നില കൊള്ളുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും ചിലര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രംഗത്തെത്തിയിരുന്നു. കര്‍ഷക സംഘടനകള്‍ക്കൊപ്പം പ്രതിപക്ഷ പാര്‍ട്ടികളും സംയുക്തമായി പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുകയാണ്. കാര്‍ഷിക ബില്ലുകള്‍ക്കൊപ്പം തൊഴില്‍ കോഡ് ബില്ലുകള്‍ പാസാക്കിയതിനെതിരെ തൊഴിലാളി സംഘടനകളും പ്രക്ഷോഭത്തിലേക്ക് കടക്കുകയാണ്.

Latest Stories

പാമ്പിന്റെ ബീജം ചേര്‍ത്ത പാനീയമാണ് കുടിക്കാറുള്ളത്, അതാണ് എന്റെ ശബ്ദത്തിന്റെ രഹസ്യം; വെളിപ്പെടുത്തി ഗായിക

IPL 2025: ഓട്ടോ കൂലിയായി 30 രൂപ കടം വാങ്ങി, അവനെ വേണ്ട എന്ന് ചെന്നൈയും കൊൽക്കത്തയും രാജസ്ഥാനും പറഞ്ഞു; അശ്വനി കുമാറിന്റെ കഥ യുവതലമുറക്ക് ഒരു പാഠം

ഒമ്പത് മാസം ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവം; ഭർത്താവിൻ്റെ വീട്ടുകാർക്കെതിരെ പരാതിയുമായി യുവതിയുടെ കുടുംബം

കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍

'എല്ലാം ബിസിനസ്സ്, ആളുകളെ ഇളക്കി വിട്ട് പണം ഉണ്ടാക്കുന്നു'; എമ്പുരാൻ വിവാദത്തിൽ സുരേഷ് ഗോപി

ആരെയും ഭയന്ന്‌ അല്ല എമ്പുരാന്‍ റീ എഡിറ്റ്, പൃഥ്വിരാജിനെ ഒറ്റത്തിരിഞ്ഞ് ആക്രമിക്കേണ്ട, മോഹന്‍ലാല്‍ സാറിന് എല്ലാമറിയാം: ആന്റണി പെരുമ്പാവൂര്‍

CSK UPDATES: ആരാണ് വാൻഷ് ബേദി? പതറി നിൽക്കുന്ന ടീമിന്റെ ആവനാഴിയിലെ അസ്ത്രം; " ധോണിയുടെ പിൻഗാമി" പുലിയെന്ന് ആരാധകർ, കണക്കുകൾ നോക്കാം

'ഏപ്രിലിൽ കേരളത്തിൽ ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യത'; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

IPL 2025: അയാൾ ഒരു തമാശക്കാരനാണ്, അവൻ ചെയ്ത കാര്യങ്ങൾ എനിക്ക് സ്വപ്‌നം മാത്രമാണ് ; ഇന്ത്യൻ താരത്തെ പുകഴ്ത്തി റയാൻ റിക്കെൽട്ടൻ

മുഹമ്മദ്പൂർ മോഹൻപൂരായി, ഔറംഗസെബ്പൂർ ശിവാജി നഗറായി; മുഗൾ സാമ്രാജ്യവുമായി ബന്ധമുള്ള 15 സ്ഥലപേരുകൾ മാറ്റി ഉത്തരാഖണ്ഡ് സർക്കാർ