പൊലീസ് അതിക്രമത്തില്‍ യുവകര്‍ഷകന്റെ മരണം; ഡല്‍ഹി ചലോ മാര്‍ച്ച് രണ്ടുദിവസത്തേക്ക് നിര്‍ത്തിവയ്ക്കും; തീരുമാനം അറിയിച്ച് കര്‍ഷക സംഘടനകള്‍

ഡല്‍ഹി ചലോ മാര്‍ച്ച് യുവകര്‍ഷകന്റെ മരണത്തെത്തുടര്‍ന്ന് രണ്ടുദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ച് കര്‍ഷകസംഘടനകള്‍. കര്‍ഷക മാര്‍ച്ചിന് നേരെ ഹരിയാന-പഞ്ചാബ് അതിര്‍ത്തിയായ ഖനൗരിയിലുണ്ടായ പൊലീസ് അതിക്രമത്തിലാണ് യുവ കര്‍ഷകന്‍ മരിച്ചത്. പഞ്ചാബിലെ ബട്ടിന്‍ഡ ജില്ലയിലെ ബലോകെ ഗ്രാമത്തില്‍ നിന്നുള്ള ശുഭ്കരണ്‍ സിംഗ് (21) ആണ് കൊല്ലപ്പെട്ടത്. പൊലീസിന്റെ റബ്ബര്‍ ബുള്ളറ്റ് തലയില്‍ പതിച്ചാണ് മരണമെന്ന് നേതാക്കള്‍ ആരോപിച്ചു.

ഡല്‍ഹി ചലോ മാര്‍ച്ചില്‍ കര്‍ഷകര്‍ നിലവില്‍ പ്രതിഷേധിക്കുന്ന സ്ഥലത്ത് തുടരും. കര്‍ഷകര്‍ ഖനൗരി അതിര്‍ത്തി സന്ദര്‍ശിക്കും. അതിന് ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും.

എന്നാല്‍ കര്‍ഷക സംഘടനകളുടെ പ്രചരണം പൊലീസ് തള്ളി. ഇങ്ങനെ ഒരു മരണം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ ശംഭുവിലും ഖനൗരിയിലും പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചിരുന്നു. ഇതിനു പിന്നാലെ പോലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയായിരുന്നു. നിരവധിപ്പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം