ഫാത്തിമ ലത്തീഫിന്‍റെ മരണം; ആരോപണ വിധേയനായ അധ്യാപകനോട് കാമ്പസ് വിട്ടുപോകരുതെന്ന് നിർദേശം

മദ്രാസ് ഐ.ഐ.ടി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അധ്യാപകൻ സുദർശൻ പത്മനാഭന് കാമ്പസ് വിട്ടുപോകരുതെന്ന് നിർദേശം. ഇതിനുപിന്നാലെ ഐ.ഐ.ടി കാമ്പസിൽ പൊലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന സെൻട്രൽ ക്രൈംബ്രാഞ്ച് ഇയാളെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം.കേസിൽ ഫാത്തിമ ലത്തീഫിന്‍റെ മാതാപിതാക്കളുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.

അതേസമയം ഫാത്തിമയുടെ മരണശേഷം  ഐഐടിയിലെ അധ്യാപകർ തെളിവ് നശിപ്പിച്ചെന്ന് പിതാവ് ലത്തീഫ് ആരോപിച്ചു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തമിഴ്നാട് ഡിജിപിക്ക് കത്ത് നൽകി. ആത്മഹത്യാക്കുറിപ്പ് എഫ് ഐ ആറിൽ ഉൾപ്പെടുത്താത്തത് ദുരൂഹമാണെന്നും ലത്തീഫ് പറഞ്ഞു.

അതീവഗുരുതരമായ നിരവധി ആരോപണങ്ങളാണ് ഫാത്തിമയുടെ പിതാവ് ലത്തീഫ് ചെന്നൈയിൽ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചത്. മരിക്കുന്നതിന് തൊട്ടുമുമ്പ് അധ്യാപകൻ സുദർശൻ പത്മനാഭൻ ഭീഷണിപ്പെടുത്തിയതായി സംശയമുണ്ട്. ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പ് എഫ്ഐആറിൽ ഉൾപ്പെടുത്തിയില്ല. മരണശേഷം അധ്യാപകർ തെളിവുകൾ നശിപ്പിച്ചെന്നും പിതാവ് ലത്തീഫ് ആരോപിച്ചു.മ​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണി​ലെ സ്​​ക്രീ​ൻ​ഷോ​ട്ടി​ൽ ത​​​​​ൻറെ മ​ര​ണ​ത്തി​ന്​ കാ​ര​ണ​ക്കാ​ര​ൻ പ്ര​ഫ. സു​ദ​ർ​ശ​ൻ പ​ത്മ​നാ​ഭ​നാ​ണെ​ന്ന്​ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ല​ക്കു​റ്റ​ത്തി​ന്​ കേ​സെ​ടു​ത്ത്​ ഇ​യാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്നാണ്  അ​ബ്​​ദു​ൽ ല​ത്തീ​ഫ്​​ ആ​വ​ശ്യ​പ്പെ​ടുന്നത്.
മൃതദേഹം കൊണ്ടുവരാൻ ഒരു അധ്യാപകരിൽ നിന്നും സഹായം ലഭിച്ചില്ലെന്നും ലത്തീഫ് വ്യക്തമാക്കി.

ഫാ​ത്തി​മ​യു​ടെ മ​ര​ണം അ​റി​ഞ്ഞ​യു​ട​ൻ പൊ​ലീ​​സി​നെ വി​വ​രം അ​റി​യി​ച്ചി​രു​ന്ന​താ​യും അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും മ​ദ്രാ​സ്​ ​െഎ.​െ​എ.​ടി അ​ധി​കൃ​ത​ർ വാ​ർ​ത്ത​ക്കു​റി​പ്പ്​ ഇ​റ​ക്കിയിട്ടുണ്ട്. ​െഎ.​െ​എ.​ടി​യി​ലെ അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും സം​ബ​ന്ധി​ച്ച്​ തെ​റ്റാ​യ വാ​ർ​ത്ത​ക​ളാ​ണ്​ പ്ര​ച​രി​ക്കു​ന്ന​തെ​ന്നും പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്​​ത​മാ​ക്കുന്നു.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം