റൂർക്കിയിൽ ഇത്തവണ പോരാട്ടം കനക്കും

ഉത്തരാഖണ്ഡിലെ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന ഇടമായി മാറിയിരിക്കുകയാണ് റൂര്‍ക്കി. വിമതര്‍ വട്ടം നില്‍ക്കുന്നതിനിടയില്‍ നിലവിലെ എം.എല്‍.എ.യും ബി.ജെ.പി. സ്ഥാനാര്‍ഥിയുമായ പ്രദീപ് ബത്രയും മുന്‍മേയറും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ യശ്പാല്‍ റാണയും തമ്മിലാണ് ഇവിടെ ഏറ്റുമുട്ടല്‍.

റൂര്‍ക്കി സിവില്‍ ലൈന്‍ മാര്‍ക്കറ്റിലായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി യശ്പാല്‍ റാണ തിങ്കളാഴ്ച വോട്ടുതേടാനിറങ്ങിയത്. ‘ഇത് ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടമല്ല, മറിച്ച് സത്യസന്ധതയും അഴിമതിയും തമ്മിലുള്ള പോരാട്ടമാണ്’ റാണ പറഞ്ഞു. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന് ഏറെ പ്രതീക്ഷയുള്ള സീറ്റുകളിലൊന്നും റൂര്‍ക്കിയാണ്.

കോണ്‍ഗ്രസ് അവസാന നിമിഷമാണ് യശ്പാല്‍ റാണയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. മുന്‍ മന്ത്രി മനോഹര്‍ ലാല്‍ ശര്‍മ, യുവനേതാവായ സച്ചിന്‍ ഗുപ്ത എന്നിവര്‍ക്കായി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് ചരടുവലികള്‍ നടത്തിയിരുന്നു. പക്ഷെ ഒടുവില്‍ നറുക്ക് ജനകീയനായ മുന്‍ മേയര്‍ റാണയ്ക്ക് വീഴുകയായിരുന്നു.

ആദര്‍ശ് നഗറിലായിരുന്നു ബി.ജെ.പി. സ്ഥാനാര്‍ഥിയായ പ്രദീപ് ബത്ര. ‘ഞാന്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങളെല്ലാം ജനങ്ങള്‍ക്ക് മുന്നിലുണ്ട്. ഉത്തരാഖണ്ഡില്‍ ബി.ജെ.പി. സര്‍ക്കാര്‍ വരണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അതിനായി അവര്‍ എന്നെ വിജയിപ്പിക്കും’ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം പറഞ്ഞു. പക്ഷെ കാര്യങ്ങള്‍ അത്ര അനുകൂലമല്ല ബത്രയ്ക്ക്.

മാസ്‌ക് ധരിക്കാതെ ലോക്ഡൗണില്‍ കുടുംബത്തോടൊപ്പം കറങ്ങിയ ബത്രയ്ക്ക് ഒരു പോലീസുകാരന്‍ പിഴ ചുമത്തിയിരുന്നു. ദിവസങ്ങള്‍ക്കകം പോലീസുകാരനെ സ്ഥലംമാറ്റി. ഇത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. സബ് ഇന്‍സ്പെക്ടറുടെ നേരെ ബത്ര പണം വലിച്ചെറിയുന്ന വീഡിയോ വൈറലായിരുന്നു.

മാത്രവുമല്ല ബത്രയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരേ ബി.ജെ.പി.ക്കുള്ളില്‍ നിന്നു തന്നെ വിമതശബ്ദമുയര്‍ന്നതും തലവേദന സൃഷ്ടിക്കുന്നു. മുന്‍ കോണ്‍ഗ്രസുകാരനായ ബത്രയ്ക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സീറ്റു നല്‍കുകയായിരുന്നു.കഴിഞ്ഞ തവണ 40,000 വോട്ടുകള്‍ക്കാണ് പ്രദീപ് ബത്ര കോണ്‍ഗ്രസിന്റെ സുരേഷ് ചന്ദ് ജൈനിനെ പരാജയപ്പെടുത്തിയത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു