സിപിഎം പാർട്ടി കോൺഗ്രസ്സിൽ കേരള സർക്കാരിനെ പ്രശംസിച്ച് പ്രകാശ് കാരാട്ട്. തെറ്റായ കേന്ദ്ര നയങ്ങൾക്കെതിരെ കേരളം സർക്കാർ ശക്തമായി പോരാടുന്നുവെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. രാജ്യത്താകെ ഇടതുപക്ഷത്തിന് കരുത്ത് നൽകുന്നുവെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ബിജെപിക്കെതിരെ വിശാല മതേതര കൂട്ടായ്‌മ വേണമെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു.
'തെറ്റായ കേന്ദ്ര നയങ്ങൾക്കെതിരെ ശക്തമായി പോരാടുന്നു, രാജ്യത്താകെ ഇടതുപക്ഷത്തിന് കരുത്ത് നൽകുന്നു'; കേരള സർക്കാരിനെ പ്രശംസിച്ച് പ്രകാശ് കാരാട്ട്
