ഒടുവിൽ മുന്നിലെത്തി കെജ്‌രിവാളും സിസോദിയയും; അതിഷി പിന്നിൽ തന്നെ

നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവേ ഡൽഹി മുഖ്യമന്ത്രി അതിഷി പിന്നിൽ. കൽക്കാജി മണ്ഡലത്തിൽ ബിജെപിയുടെ മുതിർന്ന നേതാവ് രമേശ് ബിധുരിയാണ് ലീഡ് ചെയ്യുന്നത്. 1039 വോട്ടുകൾക്കാന് രമേശ് ബിധുരി ലീഡ് ചെയ്യുന്നത്. കോൺഗ്രസിന്റെ മുതിർന്ന നേതാവ് അൽക്ക ലാംബയും അതിഷിക്ക് തൊട്ടുപിന്നിലുണ്ട്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് കൽക്കാജി മണ്ഡലത്തിൽ നടക്കുന്നത്.

അതേസമയം ആം ആദ്മി പാർട്ടി ദേശീയ കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ ന്യൂ ഡൽഹി മണ്ഡലത്തിൽ ലീഡ് തിരിച്ചു പിടിച്ചിട്ടുണ്ട്. ബിജെപിയുടെ പർവേഷ് സാഹിബ് സിംഗിനേക്കാൾ 386 വോട്ടുകൾക്ക് മുന്നിലാണ് കെജ്‌രിവാൾ. എഎപി നേതാവ് മനീഷ് സിസോദിയയും ജംഗ്പുര സീറ്റിൽ ലീഡ് ചെയ്യുന്നു. 2686 വോട്ടുകൾക്കാണ് സിസോദിയ ലീഡ് ചെയ്യുന്നത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ കെജ്‌രിവാളും സിസോദിയയും പിന്നിലായിരുന്നു.

27 വർഷങ്ങൾക്ക് ശേഷം ഡൽഹി ബിജെപിയുടെ കൈകളിലേക്ക്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി വിജയത്തിലേക്ക് കുതിക്കുകയാണ്. തുടർച്ചയായി വീണ്ടും അധികാരത്തിലേറാൻ മോഹിച്ച എഎപിക്ക് കാലിടറുകയാണ്. ബിജെപി ലീഡ് ഉയര്‍ത്തുകയാണ്.

Latest Stories

അപകടത്തിൽപ്പെട്ട കാറിൽ നിന്ന് പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് മുങ്ങി; കസ്റ്റഡിയിലെടുത്ത് പൊലീസ്, ദുരൂഹത

IPL 2025: ഓഹോ അപ്പോൾ അതാണ് തീരുമാനം, ധോണിയുടെ വിരമിക്കൽ അപ്ഡേറ്റ് എന്നെന്ന് പറഞ്ഞ് സുരേഷ് റെയ്ന

മാർച്ചിൽ റിലീസായ സിനിമകളിൽ 15 ൽ 14 ലും പരാജയം; ആശാസം 'എമ്പുരാൻ' മാത്രം

മുഖ്യമന്ത്രിയോട് 'നോ' പറഞ്ഞ് ഗവർണർമാർ; ക്ലിഫ് ഹൗസിൽ ഇന്ന് നടക്കാനിരുന്ന ഡിന്നർ പാർട്ടയിൽ നിന്ന് പിൻമാറി മൂന്ന് ഗവർണർമാർ

IPL 2025: തോറ്റാലും ചെന്നൈ സൂപ്പർ കിങ്‌സ് ഹാപ്പിയാണ്, അവർക്ക് കിട്ടിയിരിക്കുന്നത് 'ക്രിസ് ഗെയ്‌ലിനെ' തന്നെ; 2011 ൽ ബാംഗ്ലൂരിൽ...അനിൽ കുംബ്ലെ പറയുന്നത് ഇങ്ങനെ

ലാലേട്ടാ ഇനി എനിക്കും കൂടെ ഒരു അവസരം താ, കൊതിയാകുന്നു: ജൂഡ് ആന്റണി

'പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യ എടുക്കുന്ന ഏതു നടപടിയെയും പിന്തുണയ്ക്കും, ഭീകരര്‍ അന്താരാഷ്ട്ര സമാധാനത്തിലും ഭീഷണി; പ്രധാനമന്ത്രിയെ വിളിച്ച് യുഎഇ പ്രസിഡന്റ്

ജമ്മു കശ്മീരിൽ സാമൂഹിക പ്രവർത്തകനെ തീവ്രവാദികൾ വീട്ടിൽ കയറി വെടിവെച്ച് കൊലപ്പെടുത്തി

IPL 2025: ആ നാല് താരങ്ങളാണ് ഇന്ത്യൻ ടീമിന്റെ ഭാവി, അതിൽ ആ പയ്യൻ ചെയ്ത പ്രവർത്തി....; രവി ശാസ്ത്രി പറയുന്നത് ഇങ്ങനെ

സെറ്റുകളിൽ റെയ്ഡ് നടത്തണം, പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം; ഏറ്റവും കൂടുതൽ ലഹരി ഉപയോഗിക്കുന്നത് സാങ്കേതിക പ്രവർത്തകർ : സജി നന്ത്യാട്ട്