പഞ്ചാബിൽ നിന്നും മദ്യപ്രദേശിലേക്ക് പോകുകയായിരുന്ന പത്തല്‍കോട്ട് എക്സ്പ്രസില്‍ തീപിടുത്തം.ഇന്ന് വൈകിട്ടോടെയാണ് ട്രെയിനിന് തീപിടിച്ചത്.ആഗ്രയിലെ ബദായി റെയില്‍വെ സ്റ്റേഷന് സമീപത്തുവെച്ചായിരുന്നു അപകടം. ട്രെയിനിന്‍റെ രണ്ടു കോച്ചുകളിലാണ് തീപടര്‍ന്നത്. ഒരു കോച്ച് പൂർണമായും കത്തിനശിച്ചു.
आगरा झांसी रेलवे ट्रैक पर पातालकोट एक्सप्रेस ट्रेन की चार बोगियों में भीषण आग लगने की घटना बेहद दूर्भाग्यपूर्ण है। मुझे उम्मीद ही नहीं बल्कि पूरा भरोसा है कि नकारा रेलमंत्री अश्विनी वैष्णव अपना इस्तीफा नहीं देंगे। #PatalkotExpresspic.twitter.com/JXpFY4JYgQ
— Hansraj Meena (@HansrajMeena) October 25, 2023
സംഭവം നടന്ന ഉടനെ ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. ആർക്കും പരിക്കേറ്റതായി വിവരമില്ല. യാത്രക്കാരിലൊരാളുടെ തലമുടിക്ക് തീപിടിച്ചെങ്കിലും ഉടന്‍ തന്നെ രക്ഷപ്പെടുത്തി. അപകടസ്ഥലത്തേക്ക് സ്ഥലത്തേക്ക് ആംബുലന്‍സ് ഉള്‍പ്പെടെ എത്തിച്ചെങ്കിലും ആര്‍ക്കും പരിക്കേറ്റതായി അറിവില്ലെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.
എഞ്ചിനില്‍നിന്നും നാലാമതായുള്ള ജനറല്‍ കോച്ചിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഇതിന് സമീപത്തെ മറ്റൊരു കോച്ചിലേക്കും തീപടര്‍ന്നു. കോച്ചില്‍നിന്ന് പുക ഉയര്‍ന്ന ഉടനെ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പുക ഉയര്‍ന്ന കോച്ചുകള്‍ വേര്‍പ്പെടുത്തി. അതിനാൽ മറ്റ് കോച്ചുകളിലേക്ക് തീ പടർന്നില്ല.
Read more
പഞ്ചാബിലെ ഫിറോസ്പുരില്‍നിന്നും മധ്യപ്രദേശിലെ സിവനിയിലേക്ക് പോവുകയായിരുന്നു ട്രെയിന്‍.സംഭവത്തിന് പിറകെ സമാന്തരമായ ട്രാക്കിലൂടെ വന്ന ദൂര്‍ഗമി എക്സ്പ്രസ് നിര്‍ത്തിയശേഷം തീപിടിച്ച ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരെ അതിലേക്ക് മാറ്റുകയായിരുന്നു.