ഡല്‍ഹിയില്‍ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടുത്തം; മരിച്ചവരുടെ എണ്ണം 17 ആയി, നിരവധി പേര്‍ക്ക് പരിക്ക്; തീ നിയന്ത്രണ വിധേയമാക്കി

ഡ​ൽ​ഹി​യി​ൽ പ്ലാ​സ്റ്റി​ക് ഗോ​ഡൗ​ണി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മരിച്ചവരുടെ എണ്ണം 17 ആയി. നിർമ്മാണം നടക്കുന്നതിനിടെ തീ ആളിപടർന്നതിനാൽ ജീവനക്കാർ ഉള്ളിൽ അകപ്പെടുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഡല്‍ഹിയിലെ ബവാന്‍ വ്യാവസായിക പാര്‍ക്കിലെ പ്ലാസ്റ്റിക് ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമനസേനയുടെ 10 യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. നിരവധി പേര്‍ ഗോഡൗണില്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന സേനാ വിഭാഗം അറിയിച്ചു.