യുപിയിൽ പടക്കശാലയിൽ സ്‌ഫോടനം; മൂന്നു വയസുകാരി ഉൾപ്പെടെ നാല് മരണം

ഉത്തര്‍പ്രദേശില്‍ പടക്കശാലയിൽ സ്‌ഫോടനം. മൂന്ന് വയസുള്ള കുട്ടിയുൾപ്പെടെ നാല് പേര് മരിച്ചു. ആറ് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഫിറോസാബാദ് ജില്ലയിലെ നൗഷേരയില്‍ ഇന്നലെ രാത്രിയാണ് സംഭവം. അപകടത്തിൽ വീട് പൂർണമായും തകർന്നിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് നൗഷേരയിലെ പടക്ക നിർമാണശാലയിൽ ഉഗ്രസ്‌ഫോടനമുണ്ടായത്. മീര ദേവി(45), അമൻ(20), ഗൗതം കുഷ്‌വാഹ(18), കുമാരി ഇച്ച(മൂന്ന്) എന്നിവരാണു സംഭവത്തിൽ മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Read more

പത്തുപേരെ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്ന് പുറത്തെടുത്തു. ഇനിയും കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.