മൈസൂരു ദസറക്ക് എഴുന്നള്ളിക്കുന്ന പ്രധാന ആനയ്ക്ക് വെടിയേറ്റു; തോട്ടം ഉടമ അറസ്റ്റില്‍; സംഭവത്തില്‍ ദുരൂഹത

മൈസൂരു ദസറക്ക് എഴുന്നള്ളിക്കുന്ന ആനയ്ക്ക് വെടിയേറ്റു. ദസറയിയെ പ്രധാന ആനയായ ‘ ബലരാമ’യ്ക്കാണ് കഴിഞ്ഞ ദിവസം . ബീമനക്കട്ടെ വനം വകുപ്പ് ക്യാമ്പിന് സമീപത്തെ തോട്ടത്തില്‍ വെച്ചാണ് വെടിയേറ്റത്. സംഭവത്തില്‍ തോട്ടമുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ആനയെ രാത്രിയായിട്ടും കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ വെടിയേറ്റ നിലയില്‍ തോട്ടത്തില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.

തോട്ടമുടമ അളലൂരു സ്വദേശി സുരേഷിനെ (44) വനം വകുപ്പ് ചോദ്യം ചെയ്തു. കാട്ടാനയാണെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചതാണെന്നാണ് ഇയാളുടെ മൊഴി. സുരേഷില്‍ നിന്ന് നാടന്‍ തോക്കും തിരകളും കണ്ടെത്തിയിട്ടുണ്ട്. ലൈസന്‍സുള്ള തോക്കാണിത്. മുന്‍ കാലിനും വയറിനും ഇടയിലാണ് ആനക്ക് വെടിയേറ്റത്.

മൈസൂരു ദസറക്ക് 13 തവണ തിടമ്പേറ്റിയ ആനയാണിത്. 2011ന് ശേഷം ആരോഗ്യകാരണങ്ങളെത്തുടര്‍ന്ന് തിടമ്പേറ്റുന്നതില്‍ നിന്ന് ഒഴിവാക്കിയെങ്കിലും ദസറയോടനുബന്ധിച്ച എഴുന്നള്ളത്തിലെ സ്ഥിരസാന്നിധ്യമാണ് ബലരാമ. ആനയെ മൃഗാശുപത്രയിലേക്ക് മാറ്റിയിട്ടുണ്ട്. ആനയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി