ജാര്‍ഖണ്ഡില്‍ പോളിംഗ് ബൂത്തില്‍ വെടിവെയ്പ്പ്

ജാര്‍ഖണ്ഡില്‍ വോട്ടെടുപ്പിനിടെ പോളിംഗ് ബൂത്തില്‍ വെടിവെയ്പ്പ്. ഗുംല ജില്ലയിലുള്ള സിര്‍സ മണ്ഡലത്തിലെ പോളിംഗ് ബൂത്തിലാണ് വെടിവെയ്പ്പുണ്ടായത്. സര്‍ക്കാര്‍ വാഹനത്തിനെതിരെയും ആക്രമണകാരികള്‍ വെടിയുതിര്‍ത്തു. ഇതിനെ തുടര്‍ന്ന് വോട്ടിംഗ് അല്‍പ്പസമയത്തേക്ക്  നിര്‍ത്തി വെച്ചു.

ആക്രമണസാദ്ധ്യത കണക്കിലെടുത്ത് കൂടുതല്‍ സിആര്‍പിഎഫ് സംഘത്തെ സംഭവസ്ഥലത്ത് വിന്യസിച്ചു. സംസ്ഥാനത്ത് രണ്ടാംഘട്ടത്തില്‍ 20 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 40,000ത്തില്‍ അധികം കേന്ദ്രസേനയെയാണ് എല്ലാ പോളിംഗ് ബൂത്തുകളിലായി വിന്യസിച്ചിട്ടുള്ളത്.

ബി.ജെ.പി മുഖ്യമന്ത്രി രഘുബര്‍ ദാസ് മല്‍സരിക്കുന്ന ജംഷഡ്പൂര്‍ ഈസ്റ്റ് മണ്ഡലത്തിലും ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്. കടുത്ത മല്‍സരമാണ് രഘുബര്‍ ദാസ് ഇവിടെ നേരിടുന്നത്. അദ്ദേഹം ഭാലുബാസ മണ്ഡലത്തില്‍ വോട്ട് ചെയ്തു. രണ്ടാംഘട്ടത്തില്‍ 9 മണിവരെ ഏകദേശം 13.03% പോളിംഗാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് അഞ്ചുഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ആദ്യ ഘട്ടത്തില്‍ 13 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഡിസംബര്‍ 23- നാണ് അഞ്ചുഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം