കാര്‍ വാങ്ങാന്‍ പോയ ഫിറോസിനെ കാണാനില്ല; പരാതി നല്‍കിയത് 25ാമത്തെ ഭാര്യ; രാജ്യം മുഴുവന്‍ ഭാര്യമാരുള്ള പ്രതി പിടിയില്‍

രാജ്യത്തെ യുവാക്കള്‍ വിവാഹം ചെയ്യാന്‍ പെണ്‍കുട്ടികളെ കിട്ടാനില്ലെന്ന് പരാതി പറയുമ്പോള്‍ മുംബൈയില്‍ നിന്ന് പുറത്ത് വരുന്ന ഒരു വാര്‍ത്ത വലിയ കൗതുകം ജനിപ്പിക്കുന്നുണ്ട്. മുംബൈയില്‍ നിന്ന് പുറത്തുവന്ന ഒരു വിവാഹ തട്ടിപ്പ് വാര്‍ത്തയാണ് വിവാഹം നടക്കാത്ത യുവാക്കളില്‍ ഉള്‍പ്പെടെ കൗതുകമുണര്‍ത്തുന്നത്.

25 യുവതികളെ വിവാഹം ചെയ്ത് മുങ്ങിയ തട്ടിപ്പുവീരന്‍ ഒടുവില്‍ പിടിയിലായി. മുംബൈ കല്യാണില്‍ നിന്നാണ് ഫിറോസ് ഇല്യാസ് ഷെയ്ഖ് എന്ന 48കാരനെ പിടികൂടിയത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായാണ് ഫിറോസ് ഇല്യാസ് ഷെയ്ഖ് 25 യുവതികളെ വിവാഹം ചെയ്ത ശേഷം അവരുടെ പണവും ആഭരണങ്ങളുമായി മുങ്ങിയത്.

ഫിറോസ് ഇല്യാസ് ഷെയ്ഖിന്റെ കെണിയില്‍ ഒടുവില്‍ അകപ്പെട്ട സോപാരയിലെ യുവതി നല്‍കിയ പരാതിയിലാണ് പ്രതി പിടിയിലായത്. വിവാഹ ശേഷം കാറും ലാപ്‌ടോപ്പും വാങ്ങി വരാമെന്ന് പറഞ്ഞ് പോയ ഫിറോസിനെ കാണാതായതിനെ തുടര്‍ന്ന് യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

ഫിറോസ് ഏഴര ലക്ഷം രൂപയാണ് യുവതിയില്‍ നിന്നും തട്ടിയെടുത്ത് കടന്നുകളഞ്ഞത്. യുവതി നല്‍കിയ പരാതിയില്‍ വിശദമായി നടത്തിയ അന്വേഷണത്തിലാണ് ഫിറോസ് ഇതുവരെ 25 യുവതികളെ തട്ടിപ്പിന് ഇരയാക്കിയതായി കണ്ടെത്തിയത്. പൂനെയില്‍ നിന്ന് മാത്രം ഫിറോസ് നാല് വിവാഹം കഴിച്ചിട്ടുണ്ട്.

മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, താനെ, അര്‍ണാല എന്നീ സ്ഥലങ്ങളിലും പ്രതിയ്‌ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫിറോസ് ഇരകളെ കണ്ടെത്തുന്നതിലും പ്രത്യേകതയുണ്ടെന്ന് പൊലീസ് പറയുന്നു. മാട്രിമോണിയല്‍ സൈറ്റുകളില്‍ നിന്നും വിവാഹ ബന്ധം വേര്‍പെടുത്തിയവരെയും വിധവകളെയുമാണ് ഇയാള്‍ തട്ടിപ്പിനായി തിരഞ്ഞെടുക്കുന്നത്.

തുടര്‍ന്ന് വിവാഹ ശേഷം ഇയാള്‍ ഇരകളുടെ ആഭരണങ്ങളും പണവും മൊബൈല്‍ ഫോണുകളും ഉള്‍പ്പെടെ തട്ടിയെടുത്ത് മുങ്ങുന്നതാണ് പ്രതിയുടെ രീതി. പിടിയിലാകുമ്പോള്‍ പ്രതിയില്‍ നിന്ന് തട്ടിപ്പിന് ഇരയായ സ്ത്രീകളുടെ ആധാര്‍ കാര്‍ഡുകള്‍ എടിഎം കാര്‍ഡുകള്‍ മൊബൈല്‍ ഫോണുകള്‍ എന്നിവയും പൊലീസ് കണ്ടെടുത്തിരുന്നു.

Latest Stories

എന്തൊക്കെയാ ഈ മെഗാ താരലേലത്തിൽ നടക്കുന്നേ; വമ്പൻ നേട്ടങ്ങളുമായി താരങ്ങളും ടീമുകളും

ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ലായിരുന്നു; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിമര്‍ശനവുമായി പിഎസ് ശ്രീധരന്‍ പിള്ള

സഞ്ജു പറഞ്ഞു, ഒരിക്കൽ കൂടി ടീമിൽ ആ താരത്തെ വേണമെന്ന്, ഞങ്ങൾ അത് സാധിച്ചു കൊടുത്തു; രാജസ്ഥാൻ റോയൽസ് വേറെ ലെവൽ

പാണക്കാട് തങ്ങള്‍ക്കെതിരെ നടത്തിയത് രാഷ്ട്രീയ വിമര്‍ശനമെന്ന് മുഖ്യമന്ത്രി

എല്ലാം വന്ന് കയറി വന്നവൻ്റെ ഐശ്വര്യം, ലേലത്തിൽ കസറി പഞ്ചാബ് ; പോണ്ടിംഗിൻ്റെ ബുദ്ധിയിൽ റാഞ്ചിയത് മിടുക്കന്മാര

"എംബാപ്പയ്ക്ക് ഇപ്പോൾ മോശമായ സമയമാണ്, പക്ഷെ അവൻ തിരിച്ച് വരും; പിന്തുണയുമായി റയൽ മാഡ്രിഡ് പരിശീലകൻ

ബ്രേക്ക് കഴിഞ്ഞ് ചെന്നൈ വക ബിരിയാണി, ആരാധകർക്ക് ആവേശം നൽകി നടത്തിയത് തകർപ്പൻ നീക്കങ്ങൾ

ഞങ്ങൾക്ക് കളിക്കാരെ വേണ്ട, ട്രോഫി ലേലത്തിൽ തന്നാൽ മതി; ആർസിബി മാനേജ്‌മന്റ് എന്താണ് കാണിക്കുന്നതെന്ന് ആരാധകർ

ഷാഹി ജുമാ മസ്ജിദ് സര്‍വേ; സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍

ആ ഇന്ത്യൻ താരത്തെ ആർക്കും വേണ്ട; ബോർഡർ ഗവാസ്കർ ട്രോഫിയിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടും ഒഴിവാക്കി; ഐപിഎൽ മെഗാ താരലേലത്തിൽ നടക്കുന്നത് നാടകീയ രംഗങ്ങൾ