ബംഗളൂരുവില്‍ പുതുവര്‍ഷത്തില്‍ ആദ്യം ജനിക്കുന്ന പെണ്‍കുട്ടി ഭാഗ്യവതിയാണ്

ബംഗുളൂരുവില്‍  പുതുവര്‍ഷ ദിനത്തില്‍ ആദ്യം ജനിക്കുന്ന  ആദ്യപെണ്‍കുഞ്ഞിന് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് ബംഗളൂരു മേയര്‍ ആര്‍. സമ്പത്ത് രാജ്.

ബംഗളൂരു നഗരത്തിലെ സര്‍ക്കാര്‍ ഹോസ്പിറ്റലില്‍ എവിടെയെങ്കിലും ജനുവരി ഒന്നിന് സാധാരണ പ്രസവത്തിലൂടെ ജനിക്കുന്ന ആദ്യ പെണ്‍കുഞ്ഞിന് ഡിഗ്രിവരെ സൗജന്യ വിദ്യാഭ്യാസം നല്‍കും. ആദ്യം ജനിക്കുന്ന കുട്ടിയുടെ പേരില്‍ “ബ്രഹത്ത് ബംഗലൂരു മഹാനഗര പാലിക്” ജോയിന്റ് അക്കൗണ്ട് തുടങ്ങി 5 ലക്ഷം രൂപ നിക്ഷേപിക്കും. കുട്ടിയുടെ വിദ്യാഭ്യാസത്തിന് ഉപയുക്തമാക്കാനാണിത്.

സാമ്പത്തികമായി  പിന്നോക്കം നില്‍ക്കുന്ന സ്ത്രീകളാണ് പ്രസവത്തിനായി സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നത്. കുട്ടികളെ വളര്‍ത്തി കൊണ്ടുവരാന്‍ അവര്‍ വളരെ അധികം കഷ്ടപ്പാടും അനുഭവിക്കുന്നുണ്ട്. അവര്‍ക്കൊരു കൈത്താങ്ങാകുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യമെന്ന് സമ്പത്ത് രാജ് പറഞ്ഞു. നഗരത്തിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 32 ആശുപത്രികളിലായി 26 ഗര്‍ഭിണികളാണ് ഇപ്പോള്‍ ഉള്ളത്.