തുടർച്ചയായ മൂന്നാം തവണ പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്രമോദി ആദ്യം ഒപ്പുവച്ചത് പിഎം കിസാൻ നിധിയുമായി ബന്ധപ്പെട്ട ഫയലിൽ. കർഷക ക്ഷേമ പദ്ധതിയാണിത്. കിസാൻനിധിയുടെ 17-ാം ഗഡു വിതരണം ചെയ്യുന്നത് അനുവദിച്ചുകൊണ്ടുള്ളതാണിത്. ഏകദേശം 20,000 കോടി രൂപയാണ് വിതരണംചെയ്യുക. 9.3 കോടി കർഷകർക്ക് ഇതുകൊണ്ടുള്ള പ്രയോജനം ലഭിക്കും. ഡൽഹിയിലെ സൗത്ത് ബ്ലോക്കിലെ തന്റെ ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്.
#WATCH | PM Narendra Modi today took charge as the Prime Minister, in New Delhi.
After being sworn in as Prime Minister for the 3rd time, PM Narendra Modi signed his first file authorising the release of 17th instalment of PM Kisan Nidhi. This will benefit 9.3 crore farmers and… pic.twitter.com/G4ownB0NFh
— ANI (@ANI) June 10, 2024
അതേസമയം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ക്യാബിനറ്റ് യോഗം ഉടൻ ചേരുമെന്നാണ് സൂചന. പാർലമെൻ്റ് സമ്മേളനം വിളിക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനോട് ക്യാബിനറ്റ് ഔദ്യോഗികമായി അഭ്യർഥിച്ചേക്കും. 72 അംഗ കേന്ദ്രമന്ത്രിസഭ ഞായറാഴ്ച്‌ച വൈകീട്ട് സത്യപ്രതിജ്ഞ ചെയ്‌തിരുന്നു. 30 ക്യാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള അഞ്ച് സഹമന്ത്രിമാരും 36 സഹമന്ത്രിമാരുമാണ് മന്ത്രിസഭയിലുള്ളത്.
അതിനിടെ മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് വൈകീട്ട് 5 മണിക്ക് ദില്ലിയിൽ ചേരും. ആദ്യ മന്ത്രിസഭാ യോഗത്തിൽ പ്രഥമ പരിഗണന പ്രധാനമന്ത്രി ആവാസ് യോജനക്ക് ആയിരിക്കും. പദ്ധതി പ്രകാരം നിർധനരായ 2 കോടി പേർക്ക് കൂടി വീട് വച്ച് നൽകും. പദ്ധതിയുടെ കേന്ദ്ര വിഹിതം 50 % വരെയെങ്കിലും കൂട്ടും. ഇടക്കാല ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങൾക്കും മുൻഗണന നൽകാനാണ് നീക്കം. മന്ത്രിമാരുടെ വകുപ്പുകള്‍ ഏതൊക്കെയെന്നും ഇന്ന് തീരുമാനിക്കും.
राष्ट्रपति भवन के प्रांगण में आज शाम हुए समारोह में मैंने प्रधानमंत्री पद की शपथ ली। मैं और मंत्रिपरिषद के मेरे सहयोगी, 140 करोड़ देशवासियों की सेवा करने और देश को विकास की नई ऊंचाइयों पर ले जाने के लिए प्रतिबद्ध हैं। pic.twitter.com/TKNNomHf0r
— Narendra Modi (@narendramodi) June 9, 2024
Read more
https://youtu.be/fD4CiwAgKfQ