ക്ഷേത്രങ്ങളിൽ പൂജ ചെയ്യാൻ മൂന്ന് യുവതികൾ, പുത്തൻ ചരിത്രവുമായി തമിഴ്‌നാട്, സമത്വത്തിന്റെ പുതിയ യുഗം പിറക്കുകയാണെന്ന് സ്റ്റാലിൻ

‘അശുദ്ധി’യുടെ പേരിൽ സ്ത്രീകൾക്ക് ഇന്നും വിലക്കുള്ള ക്ഷേത്രപൂജാരിമാരുടെ സ്ഥാനത്തേക്ക് യുവതികളെ എത്തിച്ച് തമിഴ്‌നാട്. ശ്രീ വൈഷ്ണവ ക്ഷേത്രങ്ങളില്‍ സഹ പൂജാരിമാരായി മൂന്ന് യുവതികളെ ചുമതലപ്പെടുത്തിയാണ് തമിഴ്‌നാട് സമത്വത്തിന്റെ പുതിയ ചരിത്രമെഴുതുന്നത്. ശ്രീരംഗത്തിലെ ശ്രീ രംഗനാഥര്‍ ക്ഷേത്രം നടത്തുന്ന അര്‍ച്ചകര്‍ (പൂജാരി) ട്രെയിനിംഗ് സ്‌കൂളില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ എസ് കൃഷ്ണവേണി, എസ് രമ്യ, രഞ്ജിത എന്നിവര്‍ ഒരു വര്‍ഷത്തിനുള്ളില്‍ ശ്രീ വൈഷ്ണവ ക്ഷേത്രങ്ങളില്‍ സഹ പൂജാരിമാരായി ചുമതലയേല്‍ക്കും.

സെപ്റ്റംബര്‍ 12ന് ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് മന്ത്രി പികെ ശേഖര്‍ബാബുവില്‍ നിന്നാണ് മൂവരും സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിച്ചത്. യുവതികളുടെ നേട്ടത്തെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. ഉള്‍ക്കൊള്ളലിന്റെയും സമത്വത്തിന്റെയും പുതിയ യുഗം പിറക്കുകയാണെന്നും എക്‌സ് ഹാന്‍ഡിലില്‍ സ്റ്റാലിന്‍ കുറിച്ചു.

‘പൈലറ്റുമാരും ബഹിരാകാശയാത്രികരും എന്ന നിലയില്‍ സ്ത്രീകള്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടും, ക്ഷേത്രങ്ങളില്‍ പ്രത്യേകിച്ച് സ്ത്രീ ദേവതകള്‍ക്കുള്ള ക്ഷേത്രങ്ങളില്‍ പോലും അശുദ്ധരായി കണക്കാക്കപ്പെട്ട ക്ഷേത്ര പൂജാരിമാരുടെ പവിത്രമായ പദവിയില്‍ നിന്ന് അവരെ വിലക്കിയിരുന്നു. എന്നാല്‍ ഒടുവില്‍ മാറ്റം വന്നിരിക്കുന്നു!. തമിഴ്നാട്ടില്‍, എല്ലാ ജാതിയിലുമുള്ള ആളുകളെ പൂജാരിമാരായി നിയമിച്ച് നമ്മുടെ മാതൃകാ സര്‍ക്കാര്‍ പെരിയാറിന്റെ ഹൃദയത്തിലെ ആ വേദനയും നീക്കിയപ്പോള്‍, സ്ത്രീകളും ഇപ്പോള്‍ സന്നിധാനങ്ങളില്‍ കാലുകുത്തുകയാണ്’- സ്റ്റാലിൻ കുറിച്ചു.

കടലൂര്‍ ജില്ലയില്‍ നിന്നുള്ള ബിരുദാനന്തര ബിരുദധാരിയാണ് എസ് രമ്യ. ഭഗവാനെ സേവിക്കണമെന്ന ആഗ്രഹം കൊണ്ടാണ് അര്‍ച്ചകര്‍ സ്‌കൂളില്‍ ചേര്‍ന്നതെന്ന് രമ്യ പറഞ്ഞു.

‘ഞങ്ങള്‍ ഒരു പുരുഷ കോട്ട തകര്‍ത്തു, പൂജാരിമാരാകാനുള്ള പരിശീലനം വിജയരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു. ഞങ്ങള്‍ക്ക് നല്ല അവസരം ലഭിക്കാനും പൂജാദികര്‍മങ്ങള്‍ കൂടുതല്‍ അറിയാനും പ്രധാന ക്ഷേത്രങ്ങളില്‍ തന്നെ നിയമനം പ്രതീക്ഷിക്കുയാണ്, മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് ഏറെ നന്ദിയുണ്ട്’- രമ്യ പറഞ്ഞു.

ബിഎസ്സി ഗണിതശാസ്ത്ര ബിരുദധാരിയാണ് കൃഷ്ണവേണി. ‘എന്റെ അച്ഛനും മുത്തച്ഛനും ഞങ്ങളുടെ ഗ്രാമത്തിലെ മാരിയമ്മന്‍ ക്ഷേത്രത്തിലെ പൂജാരിമാരാണ്. പഞ്ചരാത്ര ആഗമമനുസരിച്ച് പരിശീലനത്തിന്റെ ഭാഗമായി മന്നാര്‍ഗുഡി സെന്ദളങ്ങര ജീയാറില്‍ നിന്ന് ഞങ്ങള്‍ എല്ലാവരും ദീക്ഷ സ്വീകരിച്ചിരുന്നു. തുടര്‍ന്നാണ് ശ്രീ രംഗനാഥര്‍ ക്ഷേത്രം നടത്തുന്ന അര്‍ച്ചകര്‍ (പൂജാരി) ട്രെയിനിംഗ് സ്‌കൂളില്‍ ചേര്‍ന്നത്’- കൃഷ്ണവേണി പറഞ്ഞു.

പൂജാരിമാരായി പഠിക്കാനും ജോലി ചെയ്യാനും അവര്‍ക്ക് ശരിയായ യോഗ്യതയുണ്ടെന്ന് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് മന്ത്രി പികെ ശേഖര്‍ബാബു പറഞ്ഞു. യുവതികള്‍ കോഴ്സിന് അപേക്ഷിച്ചപ്പോള്‍ അവര്‍ക്കായി അഭിമുഖം നടത്തിയിരുന്നു. അവര്‍ പതിവായി കോഴ്സില്‍ പങ്കെടുത്തിരുന്നു, ഈ സമയത്ത് അവര്‍ക്ക് സ്‌റ്റൈപ്പന്‍ഡ് നല്‍കി. എല്ലാ അര്‍ച്ചക ട്രെയിനികള്‍ക്കും അവരുടെ ഇന്റേണ്‍ഷിപ്പ് സമയത്തു സ്‌റ്റൈപ്പന്‍ഡ് നല്‍കുന്നുണ്ടെന്നും ശേഖരബാബു പറഞ്ഞു.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍