മൊബൈല്‍ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളിക്ക് ക്രൂരമര്‍ദ്ദനം; തലകീഴായി കെട്ടിത്തൂക്കി

കര്‍ണാടകയിലെ മംഗളൂരുവില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു എന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളിയെ ക്രെയിനില്‍ തല കീഴായി കെട്ടിത്തൂക്കി. മംഗളൂരുവിലെ തീരപ്രദേശമായ ബന്ദറിലാണ് സംഭവം. ആന്ധ്രാപ്രദേശുകാരനായ വൈല ഷീനു എന്ന് മത്സ്യത്തൊഴിലാളിയെയാണ് കെട്ടിത്തൂക്കിയത്.

മത്സ്യബന്ധനത്തിനായി പോകുന്ന ബോട്ടില്‍ വെച്ചാണ് സംഭവം നടന്നത്. ബോട്ടില്‍ ഉണ്ടായിരുന്ന ഒരാളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മറ്റ് മത്സ്യത്തൊഴിലാളികള്‍ ഷീനുവിനെ മര്‍ദ്ദിക്കുകയായിരുന്നു. അതിന് ശേഷം കാലുകള്‍ കെട്ടി തലകീഴായി ബോട്ടില്‍ കെട്ടിത്തൂക്കി. ചുറ്റും കൂടി നിന്ന മത്സ്യത്തൊഴിലാളികള്‍ ഇയാളോട് മോഷ്ടിച്ചു എന്ന് സമ്മതിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതേ സമയം മോഷ്ടിച്ചത് താന്‍ അല്ലെന്നും കാലുകള്‍ വേദനിക്കുന്നു എന്നും ഷീനു പറയുന്നുണ്ട്.

സംഭവത്തിന്റെ വീഡിയോ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഐപിസിയുടെ വിവിധ വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മംഗളൂരു പൊലീസ് കമ്മീഷണര്‍ എന്‍.ശശികുമാര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Latest Stories

ഗവര്‍ണര്‍ ഏകപക്ഷീയ തീരുമാനങ്ങളെടുക്കുന്നു; ആരിഫ് മുഹമ്മദ് ഖാനെ നിയമപരമായും ജനകീയ പ്രതിഷേധമുയര്‍ത്തിയും ശക്തിയായി ചെറുക്കും; ആഞ്ഞടിച്ച് സിപിഎം

അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക പലിശ അടക്കം തിരിച്ചു പിടിക്കും; സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങിയ 1458 സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടിയെന്ന് ധനമന്ത്രി

സംഭൽ അക്രമം: കല്ലേറ് നടത്തിയവരുടെ പോസ്റ്ററുകൾ പ്രദർശിപ്പിക്കാനും നാശനഷ്ടങ്ങൾ ഈടാക്കാനും തയ്യാറെടുത്ത് യുപി സർക്കാർ

കോഴിക്കോട് നഗരത്തിൽ പരിഭ്രാന്തി പരത്തി സിലിണ്ടർ നിറച്ച ട്രക്കിൽ നിന്നുള്ള വാതക ചോർച്ച

ക്ലീൻഷീറ്റ് നേടിയതിന് ശേഷം സച്ചിൻ സുരേഷുമായി കോച്ച് സ്റ്റാഹ്രെയുടെ പ്രസ് മീറ്റ്

കേരളത്തിലെ സംരംഭകരെ ആദരിക്കാനായി ഇന്‍മെക്ക് ഏര്‍പ്പെടുത്തിയ 'സല്യൂട്ട് കേരള 2024' അവാര്‍ഡുകള്‍ സമ്മാനിച്ചു; വ്യവസായങ്ങളില്‍ നിന്ന് ഒരു ലക്ഷം കോടി വിറ്റുവരവാണ് കേരളം ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി രാജീവ്

'ബിജെപി ഹാക്കിങില്‍ നിന്ന് രക്ഷയ്ക്ക് അമേരിക്കയിലെ പോലെ ബാലറ്റ് പേപ്പര്‍ തിരിച്ചുവരണം'

ഇവിഎം വിരുദ്ധ സമരവുമായി മഹാവികാസ് അഘാഡി; 'ബിജെപി ഹാക്കിങില്‍ നിന്ന് രക്ഷയ്ക്ക് അമേരിക്കയിലെ പോലെ ബാലറ്റ് പേപ്പര്‍ തിരിച്ചുവരണം'

സർക്കാരിന്റെ പാനൽ തള്ളി; ഡോ. സിസ തോമസിന് ഡിജിറ്റൽ സർവകലാശാല വിസിയുടെ ചുമതല നല്‍കി

ബിജു മേനോൻ നായകനാകുന്ന മാജിക് ഫ്രെയിംസിന്റെ 35 മത് ചിത്രം 'അവറാച്ചൻ & സൺസ്' ആരംഭിച്ചു