ആഹാരത്തിന് രുചിയില്ല; അമ്മയെ അരിവാളിന് വെട്ടിക്കൊലപ്പെടുത്തി മകന്

ആഹാരത്തിന് രുചി കുറവെന്ന് ആരോപിച്ച് അമ്മയെ മകന്‍ അരിവാള്‍ കൊണ്ട് വെട്ടിക്കൊന്നു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ മുര്‍ബാദ് താലൂക്കിലെ വേലു ഗ്രാമത്തിലാണ് സംഭവം നടന്നത്. അമ്മയും മകനും തമ്മില്‍ വീട്ടില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസവും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കൊല നടന്നത്.

ആഹാരത്തിന് രുചി ഇല്ലെന്ന് ആരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം പ്രതി മാതാവുമായി വഴക്കിട്ടത്. തുടര്‍ന്ന് പ്രകോപിതനായ പ്രതി അരിവാള്‍ കൊണ്ട് അമ്മയുടെ കഴുത്തില്‍ വെട്ടുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ സ്ത്രീ ഉടന്‍ തന്നെ മരിച്ചു. സമീപവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.

അതേ സമയം കൊല നടത്തിയതിന് ശേഷം പ്രതി അമിതമായി ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രതിയെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.