ദയവു ചെയ്ത് നിങ്ങളുടെ ജോലി ചെയ്യൂ ഡല്‍ഹി സര്‍ക്കാരിനോട് ഹൈക്കോടതി

ഡല്‍ഹിയില്‍ ഡെങ്കിപനി വര്‍ധിക്കുന്നതിനെ തുടര്‍ന്ന് സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. ദയവു ചെയ്ത് നിങ്ങളുടെ ജോലി ചെയ്യൂ. നിങ്ങള്‍ക്ക് മാലിന്യ സംസ്‌കരണത്തില്‍ ഏതെങ്കിലും ഉത്തരവാദിത്തമുണ്ടോയെന്നും ആം ആദ്മി പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഡല്‍ഹി സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു.

വിഷയത്തില്‍ മുനസിപ്പില്‍ കോര്‍പ്പറേഷനുകളെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. മാലിന്യ നിര്‍മാര്‍ജനം സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിഷ്‌ക്രിയമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേന്ദ്രവുമായി തര്‍ക്കുന്നതിനിടെ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടിയില്ലെന്ന് ഹൈക്കോടതി ചോദിച്ചു.

Read more

ഡെങ്കി, മലേറിയ തുടങ്ങിയ ജനറിക് അസുഖങ്ങള്‍ക്കു പിന്നിലെ കാരണം മാലിന്യ നിര്‍മാജനത്തിലെ പാളിച്ചയാണ്. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ തുടങ്ങിയ രോഗബാധ തടയാനുള്ള നടപടികളുമായി ബന്ധപ്പെട്ട് അധികൃതര്‍ അലഭാവം കാണിക്കുന്നതായി ചൂണ്ടികാട്ടി അഭിഭാഷകരായ അര്‍ബിത് ഭാര്‍ഗവ, ഗൗരി ഗ്രോവര്‍ എന്നിവര്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്.