Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

വിദേശ വനിതയുടെ മകന് ദേശസ്‌നേഹമുണ്ടാകില്ല; രാഹുലിനെ ലക്ഷ്യമിട്ട് ബിജെപി

, 9:34 am

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിച്ച് ബിജെപി. ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗീയ ട്വീറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധിക്കതിരെ രംഗത്ത് വന്നിരിക്കുന്നത്.

ഒരു വിദേശ വനിതയുടെ മകന് ഒരിക്കലും ദേശസ്‌നേഹമുണ്ടാകില്ല. അയാളുടെ ഹൃദയത്തില്‍ രാജ്യതാത്പര്യങ്ങളും കാണില്ലെന്നും ട്വീറ്ററിലൂടെ കൈലാഷ് ആരോപിച്ചു. ജന്‍മം കൊണ്ട് ഇറ്റലിക്കാരിയായ സോണിയ ഗാന്ധിയാണ് രാഹുലിന്റെ മാതാവ്.

അതേസമയം ബിജെപി നേതാവ് മാനസിക രോഗത്തിന് ചികിത്സ എത്രയും വേഗം നല്‍കണമെന്ന് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.

Advertisement