ബിൻസാർ വന്യജീവി സങ്കേതത്തിലെ കാട്ടുതീ: നാല് വനംവകുപ്പ് ഉദ്യോഗസ്ഥർ മരിച്ചു; പത്തു ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ഉത്തരാഖണ്ഡിലെ ബിൻസാർ വന്യജീവി സങ്കേതത്തിൽ കഴിഞ്ഞ ദിവസമുണ്ടായ കാട്ടുതീയിൽ 4 വനം വകുപ്പ് ഉദ്യോഗസ്ഥർ മരിച്ചു. കാട്ടുതീ നിയന്ത്രണ വിധേയമായിട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെയാണ് ഉദ്യോഗസ്ഥര്‍ മരിച്ചത്. നാല് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം മരിച്ചവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപയുടെ ധനസഹായം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

തീ അണയ്ക്കുന്നതിനായി വനത്തിലേക്ക് പോകുന്നതിനിടെ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ജീപ്പിനും തീപിടിക്കുകയായിരുന്നു. ജീപ്പില്‍ നിന്ന് ചാടാൻ ശ്രമിക്കുന്നതിന് മുമ്പ് തന്നെ തീ ആളിപടർന്നു. ജീപ്പിലുണ്ടായിരുന്ന മറ്റു നാലുപേര്‍ക്കാണ് പരിക്കേറ്റത്. ഇതിനിടെ, ജമ്മു കശ്മീരിൽ രജൗരി പൂഞ്ച് ജില്ലകളിലും കഴിഞ്ഞ ദിവസം കാട്ടുതീ പടർന്ന് പിടിച്ചു. രജൗരിയിലെ കല്ലാർ വനമേഖലയിൽ ഏക്കർ കണക്കിന് വനഭൂമിയിലേക്കാണ് തീ പടർന്ന് കയറിയത്.

കൊട്രങ്ക സബ് ഡിവിഷനിലെ ധാറിലും മറ്റ് വനമേഖലകളിലും ഇന്നലെ വൈകിട്ട് തീ പിടുത്തമുണ്ടായി .തീ നിയന്ത്രണവിധേയമാക്കാൻ ഫയർ ആൻഡ് എമർജൻസി സർവീസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ ഫയർ ടെൻഡറുകൾ സാധ്യമായ എല്ലാ വിധത്തിലും അധികാരികളെ സഹായിക്കുന്നുണ്ടെന്ന് രജൗരി ഫയർ സ്റ്റേഷൻ ഓഫീസർ മഖ്ബൂൽ ഹുസൈൻ പറഞ്ഞു. ഇതൊടൊപ്പം കാൽസി, ചമ്പാവത്ത്, ലാൻസ്ഡൗൺ, കോർബറ്റ് ടൈഗർ റിസർവ് ഫോറസ്റ്റ് എന്നിവിടങ്ങളിലും തീ പിടിത്തം റിപ്പോർട്ട് ചെയ്തു.

https://youtu.be/heC8zzAgt78

Latest Stories

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

ഇന്ത്യ ഹിന്ദു രാഷ്‌ട്രമാണ്, എന്തുകൊണ്ട് കമ്പനി ഇത്തരം വേഷങ്ങള്‍ ഏജന്റുമാർക്ക് നല്‍കുന്നു?; സൊമാറ്റോ ഡെലിവറിക്കെത്തിയ ആളുടെ സാന്താക്ളോസ് വേഷം അഴിപ്പിച്ച്‌ ഹിന്ദു സംഘടന

കര്‍ണാടകയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി; രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം, ഏഴ് പേര്‍ ഗുരുതരാവസ്ഥയില്‍

വില കുറച്ചു കൂടുതല്ലല്ലേ? ഹിമാലയന്റെ ചീട്ട് കീറുമോ കവാസാക്കി KLX230

സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചത് പലതവണ; പിന്നാലെ പൊലീസ് പിടികൂടുമെന്ന് ഭയന്ന് ജീവനൊടുക്കി യുവാവ്