കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് അറസ്റ്റിൽ

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഇ.ഡിയുടെ മുംബൈയിലെ ഓഫീസിൽ 12 മണിക്കൂറിലധികം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ്.

തനിക്കെതിരായ കൈക്കൂലി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഈ വർഷം ആദ്യം അനിൽ ദേശ്മുഖ് സ്ഥാനമൊഴിഞ്ഞിരുന്നു. അന്വേഷണ ഏജൻസിയുടെ സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച അനിൽ ദേശ്മുഖ് നൽകിയ ഹർജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു.

തനിക്കെതിരായ എല്ലാ ആരോപണങ്ങളും തെറ്റാണ് എന്ന് തിങ്കളാഴ്ച ഒരു വീഡിയോ പ്രസ്താവനയിൽ, 71 കാരനായ എൻസിപി നേതാവ് പറഞ്ഞു. മുംബൈ മുൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പരം ബീർ സിംഗ് ദേശ്മുഖിനെതിരെ അഴിമതിയും കൊള്ളയും ആരോപിച്ചിരുന്നു.

ദേശ്മുഖ് പൊലീസിനെ ഉപയോഗിച്ച് പ്രതിമാസം 100 കോടി രൂപ വരെ തട്ടിയെടുത്തിരുന്നുവെന്ന് പരം ബീർ സിംഗ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് അയച്ച കത്തിൽ ആരോപിച്ചിരുന്നു. തന്റെ അന്വേഷണത്തിനുള്ള മുകേഷ് അംബാനി ബോംബ് ഭീഷണി കേസിന്റെ കാര്യത്തിലെ കാലതാമസത്തിന്റെ പേരിൽ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹം കത്ത് എഴുതിയത്.

അതേസമയം മുകേഷ് അംബാനിക്കെതിരെ ഉണ്ടായ സുരക്ഷാഭീഷണി അന്വേഷണത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും പൊറുക്കാനാവാത്ത ചില വീഴ്ചകൾ വെളിപ്പെട്ടതായി എൻസിപി നേതാവ് ദേശ്മുഖ് പറഞ്ഞിരുന്നു.  അനിൽ ദേശ്മുഖ് തനിക്കെതിരായ ആരോപണങ്ങൾ തള്ളിക്കളയുകയും കൈക്കൂലി ആരോപണത്തിൽ മാനനഷ്ടക്കേസ് നൽകുമെന്ന് പറയുകയും ചെയ്തിരുന്നു. എന്നാൽ ആരോപണങ്ങൾ സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റിനു കാരണമാകുകയും പ്രതിപക്ഷ നേതാക്കൾ ദേശ്മുഖിന്റെ രാജി ആവശ്യപ്പെടുകയുമായിരുന്നു.

“എനിക്കെതിരെ ആരോപണം ഉന്നയിച്ച പരം ബീർ സിംഗ് എവിടെയാണ്? ഇന്ന് പരം ബീർ സിംഗിന്റെ സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥരും നിരവധി വ്യവസായികളും അദ്ദേഹത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്” എന്ന് അനിൽ ദേശ്മുഖ് തിങ്കളാഴ്ച പറഞ്ഞിരുന്നു. ഞായറാഴ്ചയാണ് മുൻ മന്ത്രി ഉൾപ്പെട്ട കൈക്കൂലി കേസിൽ സിബിഐ ആദ്യ അറസ്റ്റ് നടത്തിയത്.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍