അരുണ്‍ ജെയ്റ്റിലിയുടെ നില ഗുരുതരം; ബി.ജെ.പി നേതാക്കള്‍ എയിംസിലെത്തി

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരതരമായി തുടരുന്നു. ഒരാഴ്ചയായി ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന ജെയ്റ്റ്‌ലിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനും ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു.

Read more

ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് ഓഗസ്റ്റ് 9ന് രാവിലെയാണ് ജെയ്റ്റ്‌ലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. രണ്ടുവര്‍ഷമായി വൃക്കരോഗവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു ജെയ്റ്റ്‌ലി. രണ്ടാം തവണയും മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി മന്ത്രിപദം ഏറ്റെടുക്കുന്നതില്‍ നിന്ന് സ്വയം ഒഴിഞ്ഞുമാറി.