കോവിഡ് വാക്‌സിൻ കണ്ടെത്തിയാൽ ആദ്യം ലഭ്യമാക്കുക ആർക്ക്? കർമ്മപദ്ധതിയുമായി കേന്ദ്ര സർക്കാർ

കൊറോണ വൈറസിനുള്ള വാക്സിൻ കണ്ടെത്തിയാൽ ആദ്യം ഇത് ലഭ്യമാക്കുക കോവിഡ്-19 നെതിരെ പോരാടുന്ന ഡോക്ടർമാർക്കും നഴ്‌സുമാർക്കും മറ്റ് മുൻ‌നിര പ്രവർത്തകർക്കും, പൊതുജനങ്ങൾക്കിടയിൽ രോഗം വേഗം പിടിപെടാൻ സാദ്ധ്യതയുള്ള വിഭാഗങ്ങൾക്കുമായിരിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം  തീരുമാനിച്ചു. 10 ദശലക്ഷം ആളുകളെ ബാധിക്കുകയും 5 ലക്ഷത്തിലധികം പേർ മരിക്കുകയും ചെയ്ത ഈ രോഗത്തിനുള്ള വാക്‌സിനായി ലോകമെമ്പാടും ഗവേഷണം നടക്കുകയാണ്.

വാക്സിൻ ലഭ്യമായതിന് ശേഷം കൈക്കൊള്ളേണ്ട നാല് ഇന കർമ്മപദ്ധതിയുടെ ഭാഗമായാണ് വിതരണ ഉത്തരവ്, ഇതിനാണ് പ്രധാനമന്ത്രി ഇന്ന് അന്തിമരൂപം നൽകിയത് എന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. പദ്ധതിയിൽ മെഡിക്കൽ സപ്ലൈ ശൃംഖലകളുടെ നടത്തിപ്പ് ഉൾപ്പെടുന്നു, ജനസംഖ്യയിലെ രോഗബാധക്ക് സാദ്ധ്യതയുള്ള വിഭാഗങ്ങൾക്ക് മുൻഗണന നൽകുക, വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനവും സ്വകാര്യമേഖലയുടെയും സിവിൽ സമൂഹത്തിന്റെയും പങ്ക് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.

പ്രതിരോധ കുത്തിവെയ്പ്പിനായി സർക്കാർ “ആർക്കും അവിടേയും” (“anyone anywhere”) രീതി (module) പിന്തുടരുമെന്ന് വൃത്തങ്ങൾ അറിയിച്ചു. പ്രതിരോധ കുത്തിവെയ്പ്പ് സാർവത്രികവും താങ്ങാനാവുന്നതുമായിരിക്കണമെന്നും തീരുമാനിച്ചു. ഉത്പാദനത്തിന്റെയും ഉത്പാദന ശേഷിയുടെയും തത്സമയ നിരീക്ഷണമുണ്ടാകുമെന്നും ഉന്നതതല യോഗം തീരുമാനിച്ചു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം