ആർപിഎഫ് ഉദ്യോഗസ്ഥൻ നാലു പേരെ വെടിവെച്ചുകൊന്നു; സംഭവം ജയ്പൂർ- മുംബൈ എക്സ്പ്രസ് ട്രെയിനിൽ

ജയ്പൂർ- മുംബൈ എക്സ്പ്രസ് ട്രെയിനിൽ നാലുപേരെ സൈനികൻ വെടിവച്ചുകൊലപ്പെടുത്തി. ഒരു ആർപിഎഫ് എഎസ്ഐയും രണ്ടു യാത്രക്കാരും ഒരു പാൻട്രി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. ആർപിഎഫ് ഉദ്യോഗസ്ഥനാണ് വെടിയുതിർത്തത്. കൊലപാതകത്തിന് ശേഷം ഇയാൾ ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടി.

സൈനികനെ പ്രകോപിപ്പിച്ച കാരണം എന്തെന്ന് വ്യക്തമല്ല. ജയ്പൂരിൽ നിന്നും മുംബൈയിലേക്ക് വന്നുകൊണ്ടിരുന്ന ട്രെയിനിലാണ് സംഭവം. മീരറോഡിനും ദഹിസറിനും ഇടയിലാണ് വെടിവയ്പ്പ് നടന്നത്. 12956 നമ്പർ ട്രെയിന്റെ B5 കമ്പാർട്ട്മെന്റിലാണ് വെടിവെപ്പ് നടന്നത്.

ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. ചോദ്യം ചെയ്തുവരികയാണ് പൊലീസ്. കസ്റ്റഡിയിലുള്ള ഇയാളുടെ കൈവശം കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ വ്യക്തമായ വിവരങ്ങൾ ലഭ്യമാകൂ.

Latest Stories

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം