ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പിലിഭിത്, ലഖിംപൂർ ഖേരി, സീതാപൂർ, ഹർദോയ്, ഉന്നാവോ, ലഖ്‌നൗ, റായ്ബറേലി, ബന്ദ, ഫത്തേപൂർ ജില്ലകളിലെ 59 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാരാണ് 624 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കുന്നത്.
2017ൽ ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 59 മണ്ഡലങ്ങളിൽ 51ലും ബിജെപി വിജയിച്ചു. സമാജ്‌വാദി പാർട്ടി നാലും മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി മൂന്നും വിജയിച്ചു. കഴിഞ്ഞ ഒക്ടോബറിൽ കർഷക സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ നാല് കർഷകരടക്കം എട്ട് പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് വൻ പ്രതിഷേധം ഉണ്ടായ ലഖിംപൂർ ഖേരി ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ നിർണായകമാണ്.
Read more
അതേസമയം മുസ്ലീങ്ങൾ സമാജ്‌വാദി പാർട്ടിയിൽ തൃപ്തരല്ലെന്നും അവർക്ക് വോട്ട് ചെയ്യില്ലെന്നും ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു. എസ്പിക്ക് വോട്ട് ചെയ്താൽ ഗുണ്ടാരാജ്, മാഫിയ രാജ് എന്നാണർത്ഥം അതിനാൽ, വോട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ യുപിയിലെ ജനങ്ങൾ എസ്പിയെ തള്ളിക്കളഞ്ഞിട്ടുണ്ട്. എസ്പി സർക്കാരിന്റെ കാലത്താണ് കലാപം നടന്നത്. അധികാരത്തിൽ വരില്ലെന്ന് എസ്പി നേതാക്കളുടെ മുഖത്തു നിന്നും മനസ്സിലാക്കാമെന്നും മായാവതി പറഞ്ഞു.