സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര; മഹാലക്ഷ്മി യോജനയ്ക്ക് തുടക്കമായി; വാഗ്ദാനങ്ങള്‍ പാലിച്ച് തെലങ്കാന സര്‍ക്കാര്‍

തെലങ്കാനയില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ട്രാന്‍സ്‌ജെന്റേഴ്‌സിനും സൗജന്യ ബസ് യാത്ര ആരംഭിച്ച് സര്‍ക്കാര്‍. സൗജന്യ യാത്ര ലക്ഷ്യം വയ്ക്കുന്ന മഹാലക്ഷ്മി പദ്ധതി തെലങ്കാനയില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ആറ് വാഗ്ദാനങ്ങളില്‍ ഒന്നാണ്. തെലങ്കാന ഗതാഗത വകുപ്പാണ് മഹാലക്ഷ്മി പദ്ധതി ആരംഭിക്കുന്നതായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

മഹാലക്ഷ്മി യോജന പ്രകാരം സൗജന്യ ബസ് യാത്രയ്‌ക്കൊപ്പം സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപയും നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ 9 മുതലാണ് സംസ്ഥാനത്ത് മഹാലക്ഷ്മി യോജന പ്രാബല്യത്തില്‍ വരുന്നത്. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലൂടെ സെപ്റ്റംബര്‍ 18ന് ആയിരുന്നു കോണ്‍ഗ്രസ് മഹാലക്ഷ്മി യോജന പ്രഖ്യാപിച്ചത്.

രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം കോണ്‍ഗ്രസ് നടത്തിയ ആറ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്കും അംഗീകാരം നല്‍കിയിരുന്നു. സ്ത്രീകള്‍ സഞ്ചരിക്കുന്ന ദൂരത്തിന് അനുസൃതമായ നിരക്ക് സംസ്ഥാന സര്‍ക്കാര്‍ ഗതാഗത വകുപ്പിന് നല്‍കും.

Latest Stories

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം