സൌജന്യ വൈദ്യുതി കണക്ഷന്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

ദാരിദ്ര ജനവിഭാഗങ്ങള്‍ക്ക് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ നാലു കോടി സൗജന്യ വൈദ്യുതി കണക്ഷന്‍. രണ്ട് കോടി വീടുകള്‍ക്ക് ശൗച്യാലയം. പത്തുകോടി ദരിദ്ര കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം ചികിത്സാ സഹായം തുടങ്ങിയവയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ ജില്ലാ ആശുപത്രികളെ മെഡിക്കല്‍ കോളേജാക്കി പരിവര്‍ത്തനം ചെയ്യും. എട്ടു കോടി സ്ത്രീകള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കും. 99 നഗരങ്ങളില്‍ കൂടി സ്മാര്‍ട്ട്‌സിറ്റി കൊണ്ടുവരും.