രാജ്യത്തെ ഇന്ധന വില വീണ്ടും കൂടി. ഡീസലിന് 37 പൈസയും പെട്രോളിന് 32 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 109 രൂപ 6 പൈസയും ഡീസലിന് 96 രൂപ 25 പൈസയായും വര്‍ധിച്ചു.
തിരുവനന്തപുരത്ത് പെട്രോളിന് 110 രൂപയും 37 പൈസയും ഡീസലിന് 97 രൂപയും 48 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 108 രൂപ 50 പൈസയും ഡീസലിന് 95 രൂപ 66 പൈസയുമായി.
ഒരാഴ്ച്ചയ്ക്കിടയില്‍ പെട്രോളിനും ഡീസലിനും നാലു രൂപയിലധികമാണ് കൂടിയിരിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾ കഴിഞ്ഞ ഏഴു ദിവസത്തിനിടെ ആറാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. ഞായറാഴ്ച പെട്രോളിനും ഡീസലിനും യഥാക്രമം 50 പൈസയും 55 പൈസയും കൂട്ടിയിരുന്നു.