എട്ട് യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന മോട്ടോർ വാഹനങ്ങളിൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി കുറഞ്ഞത് ആറ് എയർ ബാഗുകളെങ്കിലും നൽകണമെന്ന കാര്യം കേന്ദ്രസർക്കാർ നിർബന്ധമാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
2019 ജൂലായ് 1 മുതൽ ഡ്രൈവർ എയർബാഗും 2022 ജനുവരി 1 മുതൽ ഫ്രണ്ട് കോ-പാസഞ്ചർ എയർബാഗും പ്രാബല്യത്തിൽ വരുത്തുന്നത് തന്റെ മന്ത്രാലയം ഇതിനോടകം നിർബന്ധമാക്കിയിട്ടുണ്ടെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി ട്വീറ്റുകളുടെ ഒരു പരമ്പരയിൽ പറഞ്ഞു.
8 യാത്രക്കാർ വരെ സഞ്ചരിക്കുന്ന മോട്ടോർ വാഹനങ്ങളിലെ യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി, കുറഞ്ഞത് 6 എയർബാഗുകളെങ്കിലും നിർബന്ധമാക്കുന്നതിനുള്ള കരട് ജിഎസ്ആർ (GSR- General Statutory Rules) വിജ്ഞാപനത്തിന് താൻ ഇപ്പോൾ അംഗീകാരം നൽകിയിട്ടുണ്ട് എന്ന് ഗഡ്കരി പറഞ്ഞു.
ഫ്രണ്ട്, ലാറ്ററൽ കൂട്ടിയിടിയുടെ ആഘാതം കുറയ്ക്കാൻ മുൻഭാഗത്തും പിൻഭാഗത്തും ഇരിക്കുന്ന യാത്രക്കാരിൽ എം1 വാഹന വിഭാഗത്തിൽ 4 അധിക എയർബാഗുകൾ നിർബന്ധമാക്കാൻ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.
“…അതായത്, എല്ലാ ഔട്ട്‌ബോർഡ് യാത്രക്കാരെയും ഉൾക്കൊള്ളുന്ന തരത്തിൽ ടു സൈഡ് /സൈഡ് ടോർസോ എയർബാഗുകളും ടു സൈഡ് കർട്ടൻ/ട്യൂബ് എയർബാഗുകളും. ഇന്ത്യയിലെ മോട്ടോർ വാഹനങ്ങൾ എന്നത്തേക്കാളും സുരക്ഷിതമാക്കുന്നതിനുള്ള നിർണായക ചുവടുവെപ്പാണിത്,” അദ്ദേഹം പറഞ്ഞു.
Read more
ഗഡ്കരി പറയുന്നതനുസരിച്ച്, ഇത് ആത്യന്തികമായി വാഹനത്തിന്റെ വില/വകഭേദം പരിഗണിക്കാതെ എല്ലാ സെഗ്‌മെന്റുകളിലുമുള്ള യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കും.